പേടിച്ച് പണം നേടാം!

Anjana

watch horror movies win money
watch horror movies win money

10 ദിവസം കൊണ്ട്​ 13 ഹൊറർ സിനിമകൾ കണ്ടുതീർത്താൽ 1300 ഡോളര്‍ (ഏകദേശം 95000 രൂപ)  നേടാൻ അവസരം. ഫിനാൻസ്​ ബസ്​ എന്ന സ്​ഥാപനമാണ് ഈ അതിശയിപ്പിക്കുന്ന ഓഫർ ലഭ്യമാക്കുന്നത്. ഇത്തരം ഒരു പ്രോഗ്രാം മുഖേന  ചിത്രത്തിന്‍റെ ബജറ്റ് പ്രേക്ഷകരിൽ സ്വാധീനം ചെലു​ത്തുന്നുണ്ടോ എന്ന്​ പഠിക്കാനാകും എന്നാണ് വിലയിരുത്തൽ.

കാണേണ്ട സിനിമകൾ

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇതുവരെ പുറത്തിറങ്ങിയതില്‍ വെച്ച്​ ഏറ്റവും പേടിപ്പെടുത്തുന്ന 13 ചിത്രങ്ങൾ കാണുകയാണ് പങ്കെടുക്കുന്നവർ ചെയ്യേണ്ടത്. ഹൊറര്‍ മൂവി ഹാര്‍ട്ട് റേറ്റ് അനലിസ്റ്റ് എന്നാണ് പദ്ധതിയുടെ പേര്. സിനിമ കാണുന്ന വ്യക്തിയുടെ ഹൃദയമിടിപ്പ്​ ഫിറ്റ്​ബിറ്റ്​ എന്ന ഉപകരണം ഉപയോഗിച്ച്​ അളക്കും. അത് വഴി ഉയർന്ന ബജറ്റിലുള്ള ഹൊറർ ചിത്രങ്ങൾ ചെറിയ ബജറ്റിലുള്ള ചിത്രങ്ങളേക്കാൾ ആളുകളെ പേടിപ്പിക്കുന്നുണ്ടോ എന്ന് കണ്ടു പിടിക്കാൻ സാധിക്കുമെന്നാണ് കമ്പനി കരുതുന്നത്.

 ഒക്ടോബര്‍ 9 മുതല്‍ 18 വരെയാണ് സിനിമകള്‍ കാണേണ്ട സമയം.സോ, അമിറ്റിവില്ലെ ഹൊറർ, എ ക്വയറ്റ്​ പ്ലേസ്​, എ ക്വയറ്റ്​ പ്ലേസ്-2, കാൻഡിമാൻ, ഇൻസിഡ്യസ്​, ദ ബ്ലെര്‍ വിച്ച്​ പ്രൊജക്​ട്,​ സിനിസ്റ്റർ, ഗെറ്റ്​ ഔട്ട്​, ദ പർജ്​, ഹാലോവീൻ (2018), പാരാനോർമൽ ആക്​ടിവിറ്റി, അനബല്ലെ എന്നീ സിനിമകളാണ് പങ്കെടുക്കുന്നവർ കാണേണ്ടത്.

യോഗ്യത:

താല്പര്യമുള്ളവർക്ക് സെപ്തംബര്‍ 26 വരെ അപേക്ഷിക്കാം. അമേരിക്കയിൽ താമസിക്കുന്ന 18 വയസിന്​ മുകളിൽ പ്രായമുള്ളവര്‍ക്ക്​ മാത്രമാണ്​ ഇതിലേക്ക് അപേക്ഷിക്കാൻ യോഗ്യതയുള്ളത്.  തെരഞ്ഞെടുക്കപ്പെട്ട ഒരാളെ  ഒക്​ടോബർ 1ന് പ്രഖ്യാപിക്കും.

Story Highlights: Watch horror movies and win prize money.