സഖാവ് വി എസ് അച്യുതാനന്ദന്റെ നൂറ്റിയൊന്നാം പിറന്നാൾ: കേരള രാഷ്ട്രീയത്തിലെ അതികായന്റെ പോരാട്ട ജീവിതം

നിവ ലേഖകൻ

VS Achuthanandan 101st birthday

കേരള രാഷ്ട്രീയത്തിലെ അതികായനായ സഖാവ് വി എസ് അച്യുതാനന്ദന് ഇന്ന് നൂറ്റിയൊന്നാം പിറന്നാൾ. പോരാട്ടമെന്ന വാക്കിനൊരു ആൾരൂപമുണ്ടെങ്കിലത് വി എസ് അച്യുതാനന്ദനാണ്. സമരങ്ങളുടെ നൂറ്റാണ്ട് താണ്ടിയ സഖാവിന്റെ പോരാട്ടങ്ങൾ എന്നും സമൂഹത്തിന് ആവേശമാണ്. നാടുവാഴിക്കാലത്ത് നട്ടെല്ലുയർത്തി നിന്ന് മുഷ്ടിചുരുട്ടിയതിന്റെ കരുത്തുമായി നാട്ടിലിറങ്ങിയതാണാ ചങ്കൂറ്റം. ആ ഊറ്റംകൊണ്ട വരവിന് പിന്നിൽ അണിനിരന്ന മനുഷ്യർ ആവേശത്താലാമോദത്താൽ ആർത്തലച്ചു. 1923 ഒക്ടോബർ 20-ന് ആലപ്പുഴയിലെ പുന്നപ്രയിൽ വെന്തലത്തറക്കുടുംബത്തിൽ ശങ്കരന്റേയും അക്കമ്മയുടേയും മകനായി ജനനം.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കുട്ടിക്കാലം മുതൽ തുടങ്ങിയ പോരാട്ട ജീവിതം. നാലാം വയസിൽ അമ്മയെയും പതിനൊന്നാം വയസിൽ അച്ഛനെയും നഷ്ടമായതോടെ ഏഴാം ക്ലാസിൽ ഔപചാരിക വിദ്യാഭ്യാസം അവസാനിച്ചു. തുടർന്ന് മൂത്ത സഹോദരന്റെ തുന്നൽക്കടയിൽ സഹായിയായും പിന്നീട് കയർ ഫാക്ടറിയിൽ തൊഴിലാളിയായും പ്രവർത്തിച്ചു. സഖാക്കളുടെ സഖാവ് പി. കൃഷ്ണപിള്ളയുടെ സ്വാധീനം കമ്മ്യൂണിസ്റ്റ് പാർട്ടിയിലെത്തിച്ചു. കുട്ടനാട്ടിലെ കർഷകത്തൊഴിലാളികളെ സംഘടിപ്പിച്ച് തുടക്കം.

പതിനേഴാം വയസിൽ പാർട്ടി അംഗമായി. പുന്നപ്ര വയലാറിൽ തുടങ്ങി സൂര്യനെല്ലിയിലേയും മൂന്നാറിലേയും വൻമലകളിൽ തട്ടിയാ മുദ്രാവാക്യം കാസർകോടൻ കശുവാണ്ടി തോപ്പുകളിലും പ്ലാച്ചിമടയിലെ പൊരിയുന്ന വെയിലത്തും അയാളുടെ പിന്നാലെതന്നെ നടന്നു. 1980 മുതൽ 92 വരെ 12 വർഷം സി പി ഐഎമ്മിന്റെ സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചു. കണിശതയ്ക്കൊരു പകരം വാക്കുണ്ടെങ്കിൽ അത് പാർട്ടി സെക്രട്ടറി വിഎസ് അച്യുതാനന്ദൻ എന്നായി. പാർട്ടിക്കകത്തെ വിഭാഗീയതയിൽ ഒരുഭാഗത്ത് എന്നും വി. എസ് ഉണ്ടായിരുന്നു.

  കോൺഗ്രസിനെയും സിപിഎമ്മിനെയും രൂക്ഷമായി വിമർശിച്ച് ദീപിക

ആദ്യം നായനാരും പിന്നീട് പിണറായി വിജയനും എതിരാളികൾ ആയി. എൺപത്തിമൂന്നാം വയസിൽ കേരളമുഖ്യമന്ത്രിയായി. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആദ്യം സീറ്റ് നിഷേധിച്ച പാർട്ടിക്ക്, ശക്തമായ ജനകീയ ഇടപെടലിനെ തുടർന്ന് സീറ്റ് നൽകേണ്ടിവന്നതും ചരിത്രം. പാമോലിൻ, ലാവ്ലിൻ, ഐസ്ക്രീം പാർലർ, ഇടമലയാർ എന്നീ വിവാദ കേസുകളിൽ ഒറ്റയ്ക്ക് പോരാടി. എൻഡോസൾഫാൻ, പ്ലാച്ചിമട കൊക്കോക്കോള വിരുദ്ധ സമരം എന്നിങ്ങനെ ജനകീയ വിഷയങ്ങൾ ഏറ്റെടുത്തു. മതികെട്ടാൻമല നടന്നുകയറി.

സൂര്യനെല്ലിയിലെ പാവം പെൺകുട്ടിയ്ക്ക് താങ്ങും തണലുമായി നിന്നു. മൂന്നാറിലെ തോട്ടം തൊഴിലാളികളെ നെഞ്ചോടു ചേർത്തുപിടിച്ചു. അങ്ങനെ, സമരമെന്നാൽ, കേരളത്തിന് വിഎസായി. ഇപ്പോൾ വിശ്രമജീവിതത്തിലാണ് വിഎസ്. നീട്ടിയും കുറുക്കിയുമുള്ള ആ പ്രസംഗത്തിന്റെ അഭാവം പാർട്ടിയും കേരളവും വല്ലാണ്ടങ്ങറിയുന്നുണ്ട്.

Story Highlights: VS Achuthanandan, Kerala’s political giant, celebrates 101st birthday

  പുതിയ ക്രൈസ്തവ പാർട്ടി വേണ്ട; ഐക്യം പ്രധാനമെന്ന് പാലാ രൂപത
Related Posts
പുതിയ ക്രൈസ്തവ പാർട്ടി വേണ്ട; ഐക്യം പ്രധാനമെന്ന് പാലാ രൂപത
Christian Unity

പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരണത്തിന് പകരം ക്രൈസ്തവ ഐക്യത്തിന് ഊന്നൽ നൽകണമെന്ന് പാലാ Read more

മലപ്പുറം പ്രത്യേക രാജ്യം, എല്ലാവർക്കും ഭയം, ഈഴവർക്കായി തൊഴിലുറപ്പ് മാത്രമേയുള്ളൂ’; പച്ചയ്ക്ക് വർഗീയത വിളമ്പി വെള്ളാപ്പളി
Vellappally Natesan Malappuram

മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും ഈഴവ സമുദായ അംഗങ്ങൾ ഭയത്തോടെയാണ് അവിടെ കഴിയുന്നതെന്നും Read more

മാസപ്പടി വിവാദം: മുഖ്യമന്ത്രി രാജിവെക്കണമെന്ന് വി. മുരളീധരൻ
masapadi controversy

മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് വി. മുരളീധരൻ. Read more

സിപിഐഎം നേതാവ് എസ് രാജേന്ദ്രൻ എൻഡിഎയിലേക്ക്?
S. Rajendran NDA

ദേവികുളം മുൻ എംഎൽഎയും സിപിഐഎം നേതാവുമായ എസ് രാജേന്ദ്രൻ എൻഡിഎയിൽ ചേരുമെന്ന് സൂചന. Read more

കോൺഗ്രസിനെയും സിപിഎമ്മിനെയും രൂക്ഷമായി വിമർശിച്ച് ദീപിക
Deepika Church Criticism

കത്തോലിക്കാ സഭയുടെ ആവശ്യങ്ങൾ അവഗണിച്ചതിന് കോൺഗ്രസിനെയും സിപിഎമ്മിനെയും ദീപിക വിമർശിച്ചു. ബിജെപി ഭരിക്കുന്ന Read more

മാസപ്പടി കേസ്: വീണാ വിജയനെതിരെ കുറ്റപത്രം; മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ഷോൺ ജോർജ്
masapadi case

മാസപ്പടി കേസിൽ വീണാ വിജയനെ പ്രതിചേർത്ത് എസ്എഫ്ഐഒ കുറ്റപത്രം സമർപ്പിച്ചു. മുഖ്യമന്ത്രി രാജിവെക്കണമെന്ന് Read more

  മലപ്പുറം പ്രത്യേക രാജ്യം, എല്ലാവർക്കും ഭയം, ഈഴവർക്കായി തൊഴിലുറപ്പ് മാത്രമേയുള്ളൂ'; പച്ചയ്ക്ക് വർഗീയത വിളമ്പി വെള്ളാപ്പളി
വീണ വിജയൻ മാസപ്പടി കേസ്: മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് കെ. സുധാകരൻ
Veena Vijayan Case

മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെ കുറ്റം ചുമത്തിയ സാഹചര്യത്തിൽ പിണറായി Read more

മുനമ്പം സമരപ്പന്തലിൽ ആഹ്ലാദം; വഖഫ് ഭേദഗതി ബിൽ ലോക്സഭയിൽ
Waqf Amendment Bill

172 ദിവസമായി നീണ്ടുനിന്ന മുനമ്പം സമരത്തിനിടെ വഖഫ് ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. Read more

വഖഫ് ബില്ലിന് പിന്തുണ അഭ്യർത്ഥിച്ച് രാജീവ് ചന്ദ്രശേഖർ
Wakf Bill Kerala

കേരളത്തിലെ വഖഫ് ബില്ലിന് പിന്തുണ നൽകണമെന്ന് കോൺഗ്രസ്, മുസ്ലിം ലീഗ്, ഇടത് എംപിമാരോട് Read more

മാസപ്പടി കേസ്: എൽഡിഎഫ് മന്ത്രിമാരുടെ കൈകൾ ശുദ്ധമെന്ന് സജി ചെറിയാൻ
Masappadi Case

മാസപ്പടി കേസിൽ എൽഡിഎഫ് മന്ത്രിമാരുടെ കൈകൾ ശുദ്ധമാണെന്ന് മന്ത്രി സജി ചെറിയാൻ അവകാശപ്പെട്ടു. Read more

Leave a Comment