
കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന് വി.എം സുധീരൻ രാജിവച്ചു. ആരോഗ്യകരമായ കാരണങ്ങളാലാണ് താൻ രാജിവയ്ക്കുന്നതെന്നാണ് വിഎം സുധീരന്റെ വിശദീകരണം.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
കെപിസിസി പ്രസിഡൻ്റിന് ഇന്നലെ വൈകിട്ട് അദ്ദേഹം നേരിട്ട് രാജിക്കത്ത് കൈമാറി. വിഷയത്തിൽ പ്രതികരിക്കാനില്ലെന്നും പാർട്ടിയിൽ സാധാരണ പ്രവർത്തകനായി തുടരുമെന്നും വി.എം സുധീരൻ വ്യക്തമാക്കി.
അതേസമയം, കെപിസിസി പുനഃസംഘടനാ ചർച്ചകളുടെ ഭാഗമായി എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ ഇന്ന് ഉച്ചയോടെ കേരളത്തിലെത്തും. കൊച്ചിയിലെത്തുന്ന അദ്ദേഹം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
Story highlight : VM Sudheeran resigns from Congress Political Affairs Committee.