സിനിമാ ചർച്ചയ്ക്കിടെ സംവിധായകൻ ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്ന യുവ കഥാകൃത്തിൻ്റെ പരാതിയിൽ സംവിധായകൻ വി. കെ. പ്രകാശിൽ നിന്നും കൊല്ലം പള്ളിത്തോട്ടം പൊലീസ് മൊഴിയെടുത്തു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
കേസിൽ നിയപരമായി മുന്നോട്ട് പോകുമെന്നും, സംഭവത്തിൽ സത്യം തെളിയുമെന്നും സംവിധായകൻ വി. കെ. പ്രകാശ് പ്രതികരിച്ചു.
വിഷയത്തിൽ ഗൂഢാലോചന ഉണ്ടോ എന്ന കാര്യം തനിക്ക് അറിയില്ലെന്ന് സംവിധായകൻ പറഞ്ഞു. കോടതിയുടെ മുന്നിലുള്ള വിഷയമായതിനാൽ ഇക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേസിൽ വി.
കെ. പ്രകാശിന് ഹൈക്കോടതി നേരത്തെ ജാമ്യം നൽകിയിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Story Highlights: Police record statement from director V.K. Prakash in sexual harassment case filed by young writer