ലൈംഗികാതിക്രമ കേസിൽ സംവിധായകൻ വി.കെ. പ്രകാശിന് മുൻകൂർ ജാമ്യം

നിവ ലേഖകൻ

V.K. Prakash anticipatory bail

ലൈംഗികാതിക്രമ കേസിൽ സംവിധായകൻ വി. കെ. പ്രകാശിന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ കീഴടങ്ങാൻ നിർദേശം നൽകിയ കോടതി, അറസ്റ്റുണ്ടാകുന്ന പക്ഷം അദ്ദേഹത്തെ ജാമ്യത്തിൽ വിടണമെന്നും വ്യക്തമാക്കി. രണ്ട് ലക്ഷം രൂപയുടെ ബോണ്ടുൾപ്പെടെയാണ് വ്യവസ്ഥകൾ. പ്രതിയ്ക്ക് മുൻകാല ക്രിമിനൽ പശ്ചാത്തലമില്ലെന്നത് കൂടി പരിഗണിച്ചാണ് കോടതി ഉത്തരവിട്ടത്.

സിനിമയാക്കാൻ കഥയുമായി സമീപിച്ച യുവതിയെ കൊല്ലത്തെ സ്വകാര്യ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. കാര്യം മറ്റാരോടും പറയരുതെന്ന് തുടരെ ഫോണിൽ വിളിച്ച് സംവിധായകൻ നിർബന്ധിച്ചുവെന്നും യുവതി ആരോപിച്ചിരുന്നു. പിന്നീട് ക്ഷമാപണം നടത്തിയ ശേഷം ഡ്രൈവറുടെയോ മറ്റോ അക്കൗണ്ടിൽ നിന്ന് പതിനായിരം രൂപ തനിക്ക് ഫോൺ വഴി അയച്ചു തന്നുവെന്നും യുവതി പറഞ്ഞിരുന്നു.

എന്നാൽ തനിക്കെതിരെ യുവതി നൽകിയ പരാതി കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ച് വികെ പ്രകാശ് ഡിജിപിക്ക് പരാതി നൽകിയിരുന്നു. സിനിമയുടെ കഥയുമായി യുവതി തന്നെ സമീപിച്ചിരുന്നുവെന്നും കഥ സിനിമയ്ക്ക് യോഗ്യമല്ലെന്ന് പറഞ്ഞ് മടക്കിയപ്പോൾ, തിരികെ പോകാനാണ് തന്റെ ഡ്രൈവർ മുഖേന 10000 രൂപ നൽകിയതെന്നാണ് വികെ പ്രകാശിൻ്റെ വാദം. പിന്നീട് അഭിനയിക്കാൻ താത്പര്യം അറിയിച്ചു യുവതി വിളിക്കുകയും ചിത്രങ്ങൾ അയച്ചു തരികയും ചെയ്തുവെന്നുമാണ് വികെ പ്രകാശ് പരാതിയിൽ പറഞ്ഞത്.

  താൽക്കാലിക വിസി നിയമനത്തിൽ സർക്കാരിന് അനുകൂല വിധി; ഗവർണർക്ക് ഹൈക്കോടതിയുടെ തിരിച്ചടി

Story Highlights: High court grants anticipatory bail to director V.K. Prakash in sexual assault case

Related Posts
കൊച്ചിയിലെ റോഡുകളുടെ ശോച്യാവസ്ഥയിൽ ഹൈക്കോടതിയുടെ വിമർശനം
Kochi road conditions

കൊച്ചി നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥയിൽ ഹൈക്കോടതി വിമർശനം ഉന്നയിച്ചു. റോഡുകളുടെ അറ്റകുറ്റപ്പണികൾ അടിയന്തരമായി Read more

ഷഹബാസ് വധക്കേസ്: വിദ്യാർത്ഥികളുടെ പരീക്ഷാഫലം തടഞ്ഞതിൽ ഹൈക്കോടതിയുടെ വിമർശനം
Shahabas murder case

താമരശ്ശേരി ഷഹബാസ് വധക്കേസിൽ പ്രതികളായ വിദ്യാർത്ഥികളുടെ പരീക്ഷാഫലം തടഞ്ഞതിനെ ഹൈക്കോടതി വിമർശിച്ചു. പരീക്ഷാഫലം Read more

  രജനികാന്തുമായി കൂടിക്കാഴ്ച നടത്തി മന്ത്രി റിയാസ്
താൽക്കാലിക വിസി നിയമനത്തിൽ സർക്കാരിന് അനുകൂല വിധി; ഗവർണർക്ക് ഹൈക്കോടതിയുടെ തിരിച്ചടി
VC appointment Kerala

കേരള സാങ്കേതിക സർവകലാശാല, ഡിജിറ്റൽ സർവകലാശാലകളിലെ താൽക്കാലിക വിസി നിയമനത്തിൽ ഹൈക്കോടതി സർക്കാരിന് Read more

ആറാട്ടണ്ണന് ജാമ്യം
Aarattu Annan bail

സ്ത്രീത്വത്തെ അപമാനിച്ച കേസില് വ്ളോഗര് ആറാട്ടണ്ണന് എന്ന സന്തോഷ് വര്ക്കിക്ക് ഹൈക്കോടതി ജാമ്യം Read more

പാലിയേക്കര ടോൾ പിരിവ്: ഹൈക്കോടതി ഇടപെടൽ
Paliyekkara toll collection

പാലിയേക്കര ടോൾ പ്ലാസയിലെ ടോൾ പിരിവിന് ഹൈക്കോടതി നിബന്ധനകൾ ഏർപ്പെടുത്തി. വാഹനങ്ങൾ പത്ത് Read more

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്: സിനിമാ മേഖലയിൽ നിന്ന് രണ്ട് പേരെ കൂടി ചോദ്യം ചെയ്തു
Alappuzha cannabis case

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് സിനിമാ മേഖലയിൽ നിന്നുള്ള രണ്ട് പേരെ Read more

ഐബി ഉദ്യോഗസ്ഥയുടെ മരണം: സുകാന്ത് സുരേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ
IB officer death

ഐബി ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട് സഹപ്രവർത്തകനായ സുകാന്ത് സുരേഷിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് Read more

  കൊച്ചിയിലെ റോഡുകളുടെ ശോച്യാവസ്ഥയിൽ ഹൈക്കോടതിയുടെ വിമർശനം
സിനിമാ സെറ്റുകളിൽ ലഹരി പരിശോധന വ്യാപിപ്പിക്കും: കൊച്ചി പോലീസ് കമ്മീഷണർ
drug testing film sets

കൊച്ചിയിലെ സിനിമാ സെറ്റുകളിൽ ലഹരിമരുന്ന് പരിശോധന വ്യാപിപ്പിക്കുമെന്ന് കൊച്ചി പോലീസ് കമ്മീഷണർ. ലഹരിമരുന്ന് Read more

ഹൈക്കോടതിയിൽ ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി
Kerala High Court bomb threat

ഹൈക്കോടതിയിൽ ബോംബ് ഭീഷണി ലഭിച്ചതിനെത്തുടർന്ന് സുരക്ഷ ശക്തമാക്കി. മദ്രാസ് ടൈഗേഴ്സ് എന്ന പേരിലാണ് Read more

സിനിമാ മേഖലയിലെ ലഹരി ഉപയോഗം: നടിയുടെ പരാതി അന്വേഷിക്കുമെന്ന് മന്ത്രി സജി ചെറിയാൻ
drug use in film industry

ഷൂട്ടിംഗ് സെറ്റിൽ ലഹരിമരുന്ന് ഉപയോഗിച്ച നടൻ മോശമായി പെരുമാറിയെന്ന നടിയുടെ പരാതി അന്വേഷിക്കുമെന്ന് Read more

Leave a Comment