വിഴിഞ്ഞം തുറമുഖം കമ്മീഷനിങ്ങിന് തയ്യാർ; റെക്കോർഡ് നേട്ടവുമായി മുന്നോട്ട്

Anjana

Vizhinjam Port commissioning

വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിങ്ങിൽ യാതൊരു അനിശ്ചിതത്വവും ഇല്ലെന്ന് തുറമുഖ എംഡി ദിവ്യ എസ് അയ്യർ വ്യക്തമാക്കി. പോർട്ട് ഓപറേഷൻ ഉൾപ്പെടെ എല്ലാ കാര്യങ്ങളും പൂർണ്ണമായും സജ്ജമാണെന്നും, പ്രധാനപ്പെട്ട ചില വ്യക്തികളുടെ സൗകര്യങ്ങൾ കൂടി പരിഗണിച്ച് ഉടൻ തന്നെ പോർട്ട് കമ്മീഷൻ ചെയ്യുമെന്നും അവർ അറിയിച്ചു. തുറമുഖത്തിന് സ്ഥിരം ISPS കോഡും പോർട്ട് നാവിഗേഷൻ ചാർട്ടും ലഭിച്ചതായും, കണ്ടെയ്നർ നീക്കങ്ങൾ അതിവേഗം നടക്കുന്നുവെന്നും ദിവ്യ എസ് അയ്യർ പറഞ്ഞു.

ഇതിനോടകം 15-ലധികം ചെറുതും വലുതുമായ കപ്പലുകൾ തുറമുഖത്തെത്തിയിട്ടുണ്ട്. ഓരോ കപ്പലും വ്യത്യസ്ത സവിശേഷതകൾ ഉള്ളവയാണ്. കമ്മിഷനിങ്ങിന് മുന്നോടിയായുള്ള ട്രയൽ റൺ സമയത്ത് തന്നെ ആകെ 20 കപ്പലുകൾ വിഴിഞ്ഞത്ത് എത്തിയിട്ടുണ്ട്. ഇതിൽ 15 എണ്ണം ലോകത്തെ ഏറ്റവും വലിയ കപ്പൽ കമ്പനിയായ എം.എസ്.സി.യുടേതാണ്. ഇതുവരെ 50,000-ലധികം കണ്ടെയ്‌നറുകളുടെ നീക്കം നടന്നുകഴിഞ്ഞതായും അധികൃതർ അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വിഴിഞ്ഞം തുറമുഖത്തിന് റെക്കോഡ്‌ നേട്ടം കൈവരിക്കാനായി. ഒരു കപ്പലിൽനിന്ന് 10,330 കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്തതാണ് ഈ നേട്ടം. രാജ്യത്തെ തുറമുഖങ്ങളിൽ തന്നെ ഒരു കപ്പലിൽനിന്ന് നടന്ന ഏറ്റവും വലിയ കണ്ടെയ്‌നർ നീക്കങ്ങളിൽ ഒന്നാണിത്. സംസ്ഥാനത്ത് ആദ്യമായാണ് ഒറ്റക്കപ്പലിൽനിന്ന് 10,000 കണ്ടെയ്‌നർ നീക്കം നടക്കുന്നത്. സെപ്റ്റംബർ 27-ന് വിഴിഞ്ഞത്തെത്തിയ എം.എസ്.സി.യുടെ അന്ന എന്ന കപ്പലിൽനിന്നാണ് ഈ നേട്ടം കൈവരിച്ചത്. മൂന്നുദിവസം കൊണ്ടാണ് ഇത്രയും കണ്ടെയ്‌നറുകളുടെ നീക്കം നടന്നത്. 399.98 മീറ്റർ നീളവും 58.6 മീറ്റർ വീതിയുമുള്ള ഈ കപ്പലിന് 14.7 മീറ്റർ ആഴവുമുണ്ട്.

Story Highlights: Vizhinjam Port nears commissioning with record container handling and successful trial runs

Leave a Comment