Headlines

Business News, Kerala News

വിഴിഞ്ഞം തുറമുഖം: ആദ്യ മദർഷിപ്പ് വെള്ളിയാഴ്ച എത്തുന്നു, കേരളത്തിന്റെ സ്വപ്നം യാഥാർത്ഥ്യമാകുന്നു

വിഴിഞ്ഞം തുറമുഖം: ആദ്യ മദർഷിപ്പ് വെള്ളിയാഴ്ച എത്തുന്നു, കേരളത്തിന്റെ സ്വപ്നം യാഥാർത്ഥ്യമാകുന്നു

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കമ്മീഷനിലേക്ക് അടുക്കുന്നു. ട്രയൽ റണ്ണിനായി വിഴിഞ്ഞം സജ്ജമായി. വെള്ളിയാഴ്ച ആദ്യ മദർഷിപ്പ് വിഴിഞ്ഞം തീരത്ത് നങ്കൂരമിടുമ്പോൾ മലയാളികളുടെ ചിരകാല സ്വപ്നം യാഥാർത്ഥ്യമാകും. മന്ത്രി കെഎൻ ബാല​ഗോപാൽ ഫെയ്സ്ബുക്കിൽ കുറിച്ചതനുസരിച്ച്, രാജ്യത്തെ ആദ്യത്തെ ഓട്ടോമാറ്റിക്‌ ട്രാൻസ്ഷിപ്‌മെന്റ് തുറമുഖമാണ് വിഴിഞ്ഞത്ത് പ്രവർത്തനസജ്ജമാകുന്നത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

രാജ്യാന്തര ചരക്ക്‌ നീക്കത്തിന്റെ നിർണായക കേന്ദ്രമായി വിഴിഞ്ഞം മാറുകയാണ്‌. വർഷം പത്തു ലക്ഷം കണ്ടയ്‌നറുകൾ കൈകാര്യം ചെയ്യാനാകുന്ന വമ്പൻ തുറമുഖമാണ്‌ ഇത്. സംസ്ഥാനത്തിന്റെ മുഖച്ഛായ തന്നെ മാറ്റാൻ വിഴിഞ്ഞം തുറമുഖത്തിന് കഴിയുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. വിഴിഞ്ഞം തുറമുഖം സ്വപ്നസാക്ഷാത്കാരത്തിലേക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2000ൽ അധികം കണ്ടെയ്നറുകളുമായി വിഴിഞ്ഞത്തെത്തുന്ന ആദ്യ കപ്പൽ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ചരക്കുകപ്പലാണ്. ചൈനയിൽ നിന്ന് പുറപ്പെട്ട ഈ കപ്പൽ കൊളംബോ വഴിയാണ് വിഴിഞ്ഞത്തെത്തുക. കപ്പലിലെ മുഴുവൻ ചരക്കും വിഴിഞ്ഞത്തിറക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ സംഭവം കേരളത്തിന്റെ വാണിജ്യ മേഖലയിൽ പുതിയൊരു അധ്യായം തുറക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

More Headlines

മലപ്പുറത്ത് എം പോക്സ് സ്ഥിരീകരിച്ചു; സംസ്ഥാനം കനത്ത ജാഗ്രതയിൽ
ഹേമ കമ്മിറ്റി റിപ്പോർട്ട്: 20 പേരുടെ മൊഴികൾ ഗൗരവമുള്ളതെന്ന് പ്രത്യേക അന്വേഷണ സംഘം
കൊച്ചി നടി ആക്രമണ കേസ്: പൾസർ സുനി ഇന്ന് ജയിൽ മോചിതനാകും
മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
ഓണാവധിക്കാലത്തെ സൈബർ സുരക്ഷ: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു; യുഎഇയിൽ നിന്നെത്തിയ 38കാരന് രോഗബാധ

Related posts