Headlines

Viral

ഒരു കന്നികല്യാണം: ആക്സിഡും ജാൻവിയും വിവാഹിതരായി.

ആക്സിഡും ജാൻവിയും വിവാഹിതരായി

ഗുരുവായൂർ കുന്നത്തുമന ഹെറിറ്റേജ് റിസോർട്ടിൽ ഇന്ന് രാവിലെ 11 നും 12 നും ഇടയിലുള്ള മുഹൂർത്തത്തിൽ അവർ വിവാഹിതരായി. തൃശൂർ വാടാനപ്പിള്ളി സ്വദേശിയുടെ നായ ആക്സിഡാണ് വരൻ. പുന്നയൂർക്കുളത്തുകാരി ജാൻവിയായിരുന്നു വധു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

 കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് വിവാഹം നടന്നത്. പൂക്കൾകൊണ്ട് അലങ്കരിച്ച കതിർമണ്ഡപത്തിൽ പരസ്പരം മാലയണിയിച്ച് കന്നിമാസത്തിൽ വിവാഹം നടന്നു. വിവാഹത്തിനുശേഷം ആക്സിഡിന്റെ വീട്ടിലേക്കാണ് ഇരുവരും പോകുക.

 കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അമ്പത് പേർക്കാണ് വിവാഹത്തിന് ക്ഷണം ലഭിച്ചത്. ഇരുവരുടെയും പ്രിയ ഭക്ഷണമായ ചിക്കൻ ഫ്രൈയും ബിരിയാണിയും ഉൾപ്പെടെ ഗംഭീരമായാണ് കല്യാണം നടത്തിയത്.

 കന്നി മാസം അടുത്തതോടെയാണ് തങ്ങളുടെ ആക്സിഡിന് വിവാഹ പ്രായമായെന്ന് ഷെല്ലിക്കും ഭാര്യ നിഷയ്ക്കും തോന്നിയത്. തുടർന്ന് ഇരുവരും ആക്സിഡിന് വധുവിനെ അന്വേഷിച്ചിറങ്ങി. പുന്നയൂർകുളത്തെ വീട്ടിൽ വച്ച് ജാൻവിയെ കണ്ടതോടെ ഒറ്റനോട്ടത്തിൽ ആക്സിഡിന് ഇഷ്ടമായി.

 ഇതോടെ ഇരുവരുടെയും വിവാഹം നടത്താൻ തീരുമാനിക്കുകയായിരുന്നു. ഇതിനോടകം ഇരുവരുടെയും  സേവ് ദ ഡേറ്റ് വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

Story Highlights: Viral Dog marriage in kerala.

More Headlines

മുണ്ടക്കൈ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട സ്വഭ് വാന് പുതിയ ലാപ്ടോപ്പ് സമ്മാനിച്ചു
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു; യുഎഇയിൽ നിന്നെത്തിയ 38കാരന് രോഗബാധ
ഓണക്കാലത്ത് സപ്ലൈക്കോയ്ക്ക് 123.56 കോടി രൂപയുടെ വിറ്റുവരവ്
സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത് വിവാഹിതയായി; വരൻ നിശാന്ത്
താരസംഘടന അമ്മയുടെ താൽക്കാലിക ഭരണ സമിതി യോഗം നാളെ; ജനറൽ ബോഡി യോഗ തീയതി നിശ്ചയിക്കും
അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്: 100 കോടി ചെലവ് വരുമെന്ന് മന്ത്രി

Related posts