ഷാർജയിൽ ആത്മഹത്യ ചെയ്ത വിപഞ്ചികയുടെ കുഞ്ഞിന്റെ മൃതദേഹം സംസ്കരിക്കുന്നത് മാറ്റി വെച്ചു

Vipanchika baby cremation

കൊല്ലം◾: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയുടെ കുഞ്ഞിൻ്റെ മൃതദേഹം സംസ്കരിക്കുന്നത് മാറ്റിവച്ചു. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ വിപഞ്ചികയുടെ ഭർത്താവ് നിതീഷുമായി നടത്തിയ ചർച്ചയിലാണ് ഈ തീരുമാനമുണ്ടായത്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കണമെന്ന് ഷാർജയിലുള്ള ഷൈലജ ആവശ്യപ്പെട്ടു. കുഞ്ഞിന്റെ മൃതദേഹം ഇന്ന് തന്നെ സംസ്കരിക്കാൻ ഭർത്താവ് നിധീഷ് ശ്രമിക്കുന്നതിനെ തടയണമെന്നും ഷൈലജ കോൺസുലേറ്റിനോട് അഭ്യർഥിച്ചിരുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വിഷയത്തിൽ കോൺസുലേറ്റ് അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് വിപഞ്ചികയുടെ അമ്മ ഷൈലജ രംഗത്തെത്തിയിരുന്നു. സംസ്കാര ചടങ്ങിനായി കൊണ്ടുവന്ന മൃതദേഹം പിന്നീട് തിരികെ കൊണ്ടുപോയിരുന്നു. ഇതിന് പിന്നാലെയാണ് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിൽ ചർച്ചകൾ നടന്നത്. എൻ.കെ. പ്രേമചന്ദ്രൻ എം.പി. സംഭവത്തിൽ നീതിയുക്തമായ അന്വേഷണം വേണമെന്ന് 24 നോട് ആവശ്യപ്പെട്ടു.

അമ്മയെയും കുഞ്ഞിനെയും നാട്ടിലേക്ക് കൊണ്ടുപോകാമെന്ന പ്രതീക്ഷയോടെയാണ് താൻ ഷാർജയിൽ എത്തിയതെന്ന് ഷൈലജ പറഞ്ഞു. ഇവിടെ സംസ്കരിക്കുന്നതിനേക്കാൾ നല്ലത് സ്വന്തം നാട്ടിൽ സംസ്കരിക്കുന്നതാണ്. ഒന്നുകിൽ ഭർത്താവിൻ്റെ വീട്ടിലോ അല്ലെങ്കിൽ തൻ്റെ വീട്ടിലോ സംസ്കാരം നടത്തണം. ഇവിടെ സംസ്കരിക്കണമെന്ന് നിധീഷ് നിർബന്ധം പിടിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.

വിപഞ്ചികയുടെ കുടുംബം ഷാർജയിൽ എത്തിയതും ഇന്നാണ്. യുവതിയുടെയും കുഞ്ഞിൻ്റെയും മൃതദേഹം സൂക്ഷിച്ചിരിക്കുന്നത് ഷാർജയിലാണ്. ഇരുവരുടെയും മൃതദേഹം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ഷൈലജ ഷാർജ കോടതിയെ സമീപിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഷാർജ ഇന്ത്യൻ ഭാരവാഹി അസോസിയേഷനുമായും ശൈലജ കൂടിക്കാഴ്ച നടത്തും.

ഇന്ത്യൻ കോൺസുലേറ്റിലും ഷാർജ പൊലീസിലും വിപഞ്ചികയുടെ കുടുംബം ഇതിനോടകം പരാതി നൽകിയിട്ടുണ്ട്. ഇതിനു പുറമെ, മറ്റൊരു പരാതി കൂടി നേരിട്ട് നൽകാനാണ് ഷൈലജയുടെ തീരുമാനം. നിലവിൽ ഷാർജ പൊലീസും ഇന്ത്യൻ കോൺസുലേറ്റും വിഷയത്തിൽ ഇടപെടുന്നുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടത്താൻ ഷാർജ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

അതേസമയം, വിപഞ്ചികയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെടുന്നു. സംഭവത്തിൽ എല്ലാവിധ സഹായവും നൽകാൻ ഇന്ത്യൻ കോൺസുലേറ്റ് തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. കേസിൽ ഷാർജ പൊലീസുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്നും കോൺസുലേറ്റ് അധികൃതർ അറിയിച്ചു.

Story Highlights : Cremation of Vipanchika’s baby postponed

Story Highlights: ഷാർജയിൽ ആത്മഹത്യ ചെയ്ത വിപഞ്ചികയുടെ കുഞ്ഞിൻ്റെ മൃതദേഹം സംസ്കരിക്കുന്നത് മാറ്റിവച്ചു.

Related Posts
ഷാർജയിൽ ആത്മഹത്യ ചെയ്ത വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം ദുബായിൽ സംസ്കരിച്ചു
Sharjah suicide case

ഷാർജയിൽ ആത്മഹത്യ ചെയ്ത വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം ദുബായ് ന്യൂ സോനപൂരിൽ Read more

ഷാർജയിൽ മരിച്ച വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം ദുബായിൽ സംസ്കരിച്ചു
Vipanchika death

ഷാർജയിൽ മരിച്ച വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം ദുബായിൽ സംസ്കരിച്ചു. വിപഞ്ചികയുടെ ഭർത്താവ് Read more

ഷാർജയിൽ മരിച്ച വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണത്തിൽ കൊലപാതക സാധ്യത സംശയിച്ച് കുടുംബം; അന്വേഷണം വേണമെന്ന് ഹൈക്കോടതിയിൽ ഹർജി
Vipanchika death Sharjah

ഷാർജയിൽ മരിച്ച വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം. കൊലപാതക സാധ്യത സംശയിക്കുന്നതായി Read more

ഷാർജയിൽ ജീവനൊടുക്കിയ വിപഞ്ചികയുടെ കുഞ്ഞിന്റെ സംസ്കാരം വൈകുന്നു; കോൺസുലേറ്റ് ഇടപെട്ടു
Sharjah suicide case

ഷാർജയിൽ ഭർതൃപീഡനത്തെ തുടർന്ന് ജീവനൊടുക്കിയ മലയാളി യുവതി വിപഞ്ചികയുടെ കുഞ്ഞിന്റെ മൃതദേഹം സംസ്കരിക്കുന്നതുമായി Read more

ഷാർജയിൽ മരിച്ച വിപഞ്ചികയുടെ കേസിൽ നിയമപോരാട്ടത്തിനൊരുങ്ങി കുടുംബം

ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയുടെ മരണത്തിൽ നിയമപോരാട്ടത്തിനൊരുങ്ങുകയാണ് കുടുംബം. Read more

ഷാർജയിലെ ആത്മഹത്യ: സിബിഐ അന്വേഷണം വേണമെന്ന് അമ്മ; ഇടപെട്ട് സി.പി.ഐ.എം
Vipanchika death case

ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയുടെയും മകളുടെയും മരണത്തിൽ സി.ബി.ഐ Read more

സ്ത്രീധന പീഡനം; ഷാർജയിൽ ജീവനൊടുക്കിയ വിപഞ്ചികയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്
Dowry Harassment Case

ഷാർജയിൽ ജീവനൊടുക്കിയ കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. ഭർത്താവിനും ഭർതൃപിതാവിനുമെതിരെ Read more

ദുബായിൽ മരണപ്പെടുന്ന തൊഴിലാളികൾക്ക് ഇൻഷുറൻസ് പരിരക്ഷ
Repatriation Insurance

ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് സ്വാഭാവിക മരണം സംഭവിക്കുന്ന തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ഇൻഷുറൻസ് Read more

യുഎഇയിൽ പൊതുമാപ്പ് കാലാവധി ഡിസംബർ 31 വരെ നീട്ടി; പ്രവാസികൾക്ക് ആശ്വാസം
UAE visa amnesty extension

യുഎഇയിൽ പൊതുമാപ്പ് കാലാവധി ഡിസംബർ 31 വരെ നീട്ടി. വിസ കാലാവധി കഴിഞ്ഞ Read more