വിജയദശമി: കുരുന്നുകൾ അറിവിന്റെ ലോകത്തേക്ക് കാലെടുത്തുവയ്ക്കുന്നു

Anjana

Vijayadashami Vidyarambham Kerala

ഇന്ന് വിജയദശമി ദിനമാണ്. ജ്ഞാനത്തിന്റെ വെളിച്ചത്തിലേക്കുള്ള യാത്രയുടെ നാന്ദി കുറിക്കുന്ന ഈ ദിവസം, കുരുന്നുകൾ ആദ്യാക്ഷരമെഴുതി അറിവിന്റെ ലോകത്തേക്ക് ചുവടുവയ്ക്കുന്ന വിദ്യാരംഭം നടക്കുന്നു. ആരാധനാലയങ്ങൾക്കു പുറമേ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മാധ്യമ സ്ഥാപനങ്ങൾ, സാംസ്‌കാരിക സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം വിദ്യാരംഭ ചടങ്ങുകൾ നടക്കുകയാണ്.

സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളിൽ നിരവധി കുട്ടികൾ ആദ്യാക്ഷരം കുറിക്കാനായി എത്തിയിട്ടുണ്ട്. പുലർച്ചെ മുതൽ തന്നെ ക്ഷേത്രങ്ങളിൽ നീണ്ട നിരയാണ് കാണാൻ കഴിയുന്നത്. കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ പുലർച്ചെ നാല് മണി മുതൽ തന്നെ വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചു. സാംസ്കാരിക സംഘടനകളുടെയും പള്ളികളുടേയും നേതൃത്വത്തിലും വിദ്യാരംഭ ചടങ്ങുകൾ നടക്കുന്നുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വിജയദശമി ദിനത്തിൽ വാദ്യ-നൃത്ത സംഗീത കലകൾക്കും തുടക്കം കുറിക്കാറുണ്ട്. അറിവിന്റെ ആദ്യാക്ഷരങ്ങൾ പകരാൻ എഴുത്തുകാരും സാംസ്‌കാരികനായകന്മാരുമെല്ലാം ഇന്ന് വിദ്യാരംഭത്തിൽ പങ്കാളികളാകുന്നു. ദുർഗാദേവി മഹിഷാസുരനെ വധിച്ച്, തിന്മയ്ക്കുമേൽ നന്മ വിജയം നേടിയതിന്റെ ആഘോഷമാണ് വിജയദശമി. വടക്കേ ഇന്ത്യയിൽ ഇത് രാവണനിഗ്രഹവുമായി ബന്ധപ്പെട്ട ആഘോഷമായും ആചരിക്കുന്നു.

Story Highlights: Vijayadashami celebrated with Vidyarambham ceremonies across Kerala

Leave a Comment