വിജയ് യും ‘ഗോട്ട്’ സിനിമയുടെ അണിയറപ്രവർത്തകരും വിജയകാന്തിന്റെ കുടുംബത്തെ സന്ദർശിച്ചു. വിജയകാന്തിന്റെ ഭാര്യ പ്രേമലതയ്ക്കും മക്കൾക്കുമൊപ്പം വിജയ് സംസാരിക്കുന്നതും, വിജയകാന്തിന്റെ ചിത്രത്തിന് മുന്നിൽ ആദരവ് അർപ്പിക്കുന്നതും ചിത്രങ്ങളിൽ കാണാം.
സാങ്കേതിക വിദ്യയുടെ സഹായത്തോടെ ചിത്രത്തിൽ ക്യാപ്റ്റൻ വിജയകാന്തിനെ സ്ക്രീനിൽ എത്തിക്കും എന്നാണ് റിപ്പോർട്ട്. വർഷങ്ങൾക്ക് മുൻപ് വിജയ് നായകനായി അഭിനയിച്ച ‘സിന്ദൂരപാണ്ടി’ എന്ന ചിത്രത്തിലാണ് വിജയ്യും വിജയകാന്തും ഒന്നിച്ച് അഭിനയിച്ചത്.
വിജയ്യുടെ പിതാവ് എസ് സി ചന്ദ്രശേഖറാണ് ചിത്രം സംവിധാനം ചെയ്തത്. അതേസമയം, വലിയ ബജറ്റിൽ ഒരുങ്ങുന്ന ‘ഗോട്ട്’ സിനിമയുടെ കേരളത്തിലെ വിതരണാവകാശം ശ്രീഗോകുലം മൂവീസ് സ്വന്തമാക്കിയെന്ന വാർത്തകൾ പുറത്ത് വന്നിരുന്നു.
വിജയ് ഡബിൾ റോളിൽ എത്തുന്ന ‘ഗോട്ട്’ സിനിമ സെപ്റ്റംബർ അഞ്ചിനാണ് റിലീസ് ചെയ്യുന്നത്. നേരത്തെ വിജയ്യുടെ ‘ലിയോ’ സിനിമയുടെ വിതരണാവകാശവും ശ്രീഗോകുലം മൂവീസിനായിരുന്നു.
ഈ പുതിയ ചിത്രം തിയേറ്ററുകളിൽ എത്തുന്നതോടെ വിജയ് ആരാധകർക്ക് വീണ്ടുമൊരു വിരുന്നൊരുങ്ങുകയാണ്.
Story Highlights: Vijay and GOAT movie crew visit Vijayakanth’s family, plan to feature him using technology