മാർച്ച് മൂന്നിന് വിടാമുയർച്ചി നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിക്കും. മഗിഴ് തിരുമേനി സംവിധാനം ചെയ്ത ചിത്രത്തിൽ അജിത്ത് കുമാർ ആണ് നായകൻ. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായിരിക്കും ചിത്രം ലഭ്യമാവുക.
വലിയ പ്രതീക്ഷകളോടെ തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് മികച്ച പ്രതികരണം ലഭിച്ചില്ല. ആഗോളതലത്തിൽ 135 കോടി രൂപ നേടിയ ചിത്രത്തിന്റെ നിർമ്മാണച്ചെലവ് 200 കോടിക്കും മുകളിലായിരുന്നു. ലൈക്ക പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമ്മിച്ചത്.
മങ്കാത്തയ്ക്ക് ശേഷം അജിത്ത്, അർജുൻ, തൃഷ എന്നിവർ ഒന്നിക്കുന്ന ചിത്രം കൂടിയാണ് വിടാമുയർച്ചി. ആരവ്, റെജീന കസാൻഡ്ര, നിഖിൽ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
അജിത്തിന്റെ അടുത്ത ചിത്രം ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ഗുഡ് ബാഡ് അഗ്ലിയാണ്. ഏപ്രിൽ 10ന് സമ്മർ റിലീസായി ചിത്രം തിയേറ്ററുകളിൽ എത്തും. മൂന്ന് വ്യത്യസ്ത ലുക്കുകളിൽ അജിത്ത് പ്രത്യക്ഷപ്പെടുന്ന ചിത്രത്തിലെ ലുക്കുകൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.
Story Highlights: Ajith Kumar’s Vidamuyarchi, directed by Magizh Thirumeni, will stream on Netflix from March 3rd in multiple languages.