വെഞ്ഞാറമൂട് കൊലക്കേസ് പ്രതി അഫാന് ദേഹാസ്വാസ്ഥ്യം

Venjaramoodu Murders

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതിയായ അഫാൻ ഇന്ന് രാവിലെ ആറരയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് പാങ്ങോട് പോലീസ് സ്റ്റേഷനിൽ വെച്ച് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. ബി. പി വ്യത്യാസമാണ് കണ്ടെത്തിയതെന്ന് ഡോക്ടർമാർ അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയിലാണ് അഫാൻ ഇപ്പോൾ. പിന്നീട് പ്രതിയെ തിരികെ സ്റ്റേഷനിൽ എത്തിച്ചു. കൊലപാതകം നടന്ന പാങ്ങോടുള്ള വീട്ടിലും ധനകാര്യ സ്ഥാപനത്തിലും ഇന്ന് അഫാനുമായി തെളിവെടുപ്പ് നടത്താനിരിക്കുകയാണ്.

കസ്റ്റഡിയിലെടുത്തതിനെ തുടർന്നുള്ള ചോദ്യം ചെയ്യലിൽ കൊലപാതകത്തിന്റെ കാരണം അഫാൻ പോലീസിനോട് വെളിപ്പെടുത്തിയിരുന്നു. കൂട്ടക്കൊല നടന്ന ദിവസം ഉമ്മയെ ആക്രമിച്ച് കൊലപ്പെടുത്തിയ ശേഷം ചുറ്റികയുമായി നേരെ പിതൃമാതാവിന്റെ വീട്ടിലേക്കാണ് അഫാൻ പോയത്. അവിടെയാണ് ആദ്യം തെളിവെടുപ്പ് നടത്തുക.

അഫാന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത് തെളിവെടുപ്പിന് തൊട്ടുമുമ്പാണ്. അതേസമയം, ചികിത്സയിൽ കഴിയുന്ന ഷെമിയോട് ഇളയ മകൻ മരിച്ച വിവരം കുടുംബം അറിയിച്ചിട്ടുണ്ട്. മക്കളെ തിരക്കിയപ്പോൾ രണ്ടുപേരും അപകടത്തിൽപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണെന്നാണ് പിതാവ് ആദ്യം പറഞ്ഞത്.

  കൊല്ലം ചിതറയിൽ യുവാവിനെ കുത്തിക്കൊന്നു; കൂടെയുണ്ടായിരുന്നയാൾക്ക് ഗുരുതര പരിക്ക്

മെഡിക്കൽ കോളേജിൽ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഷെമി നിർദ്ദേശിച്ചപ്പോഴാണ് ഇളയ മകൻ മരിച്ച വിവരം അബ്ദുൽ റഹീം പറഞ്ഞത്.

Story Highlights: Afan, the accused in the Venjaramoodu murders, experienced discomfort and underwent a medical examination.

Related Posts
അഫാന്റെ ആത്മഹത്യാശ്രമം: പ്രതികരണവുമായി പിതാവ്
Afan suicide attempt

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാന്റെ ആത്മഹത്യാശ്രമത്തിൽ പിതാവ് പ്രതികരിച്ചു. അഫാൻ ചെയ്തതിൻ്റെ Read more

വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം: ആദ്യ കുറ്റപത്രം സമർപ്പിച്ചു
Venjaramoodu massacre case

വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് ആദ്യ കുറ്റപത്രം സമർപ്പിച്ചു. അഫാൻ, സൽമാബീവിയെ കൊലപ്പെടുത്തിയ Read more

  മെർസി ബാന്ഡിന്റെ സംഗീത വിരുന്ന്; ‘എന്റെ കേരളം’ മേളക്ക് ആവേശം
ഭാര്യയെ കൊലപ്പെടുത്തി ഭർത്താവിന്റെ ഓഡിയോ സന്ദേശം; സംഭവം പാലക്കാട് തൃത്താലയിൽ
husband kills wife

പാലക്കാട് തൃത്താലയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് കുടുംബ ഗ്രൂപ്പിൽ ഓഡിയോ സന്ദേശം Read more

കൊല്ലം ചിതറയിൽ യുവാവിനെ കുത്തിക്കൊന്നു; കൂടെയുണ്ടായിരുന്നയാൾക്ക് ഗുരുതര പരിക്ക്
youth stabbed to death

കൊല്ലം ചിതറയിൽ സുജിൻ എന്ന 29 കാരൻ കുത്തേറ്റ് മരിച്ചു. സുജിന്റെ കൂടെയുണ്ടായിരുന്ന Read more

കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി; ഭാര്യയ്ക്ക് വെട്ടേറ്റു
Kannur murder case

കണ്ണൂരിൽ കാഞ്ഞിരക്കൊല്ലി ആമിനത്തോട് എന്ന സ്ഥലത്ത് യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി. മടത്തേടത്ത് Read more

ആലുവയിൽ മൂന്ന് വയസ്സുകാരി കൊല്ലപ്പെട്ട സംഭവം: അമ്മക്കെതിരെ കൊലക്കുറ്റം, ഇന്ന് സംസ്കാരം
Aluva murder case

ആലുവയിൽ മൂന്ന് വയസ്സുകാരിയെ പുഴയിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മക്കെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി. Read more

  ഭാര്യയെ കൊലപ്പെടുത്തി ഭർത്താവിന്റെ ഓഡിയോ സന്ദേശം; സംഭവം പാലക്കാട് തൃത്താലയിൽ
നെടുമ്പാശ്ശേരി കൊലപാതകം: സിഐഎസ്എഫ് ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്ന് കുടുംബം
Nedumbassery murder case

എറണാകുളം നെടുമ്പാശ്ശേരിയിൽ യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സിഐഎസ്എഫ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് Read more

കറുകച്ചാൽ അപകടമരണം: കൊലപാതകമെന്ന് സംശയം; മുൻ സുഹൃത്ത് കസ്റ്റഡിയിൽ
Kottayam Murder

കോട്ടയം കറുകച്ചാലിൽ വാഹനാപകടത്തിൽ മരിച്ച യുവതിയുടെ മരണം കൊലപാതകമാണെന്ന് പോലീസ് സംശയിക്കുന്നു. യുവതിയുടെ Read more

കറുകച്ചാലിലെ യുവതിയുടെ മരണം; കൊലപാതക സാധ്യത പരിശോധിക്കുന്നു
Karukachal Murder

കറുകച്ചാലിൽ വാടക വീട്ടിൽ താമസിച്ചിരുന്ന നീതു എന്ന യുവതിയെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ Read more

കാട്ടാക്കട കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തം
Kattakada Murder Case

കാട്ടാക്കടയിൽ 15കാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്. പത്തു ലക്ഷം Read more

Leave a Comment