ഫാദർ റോയി കണ്ണൻചിറയുടെ പരാമർശം സംസ്കാരത്തിന് നിരക്കാത്തതെന്ന് വെള്ളാപ്പള്ളി നടേശൻ. രാജ്യത്ത് മുസ്ലീങ്ങളെക്കാൾ കൂടുതൽ ക്രിസ്ത്യാനികളാണ് മതം മാറ്റിക്കുന്നതെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
ചില ക്രിസ്ത്യൻ വിഭാഗങ്ങൾ മതംമാറ്റം നടത്തുന്നുണ്ടെന്നും ഇന്ത്യയിൽ ക്രിസ്ത്യൻ മിഷനറിമാരാണ് കൂടുതലും മതംമാറ്റം നടത്തുന്നതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എന്നാൽ എല്ലാ ക്രിസ്ത്യൻ വിഭാഗങ്ങളും ഇക്കാര്യം പ്രോത്സാഹിപ്പിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. സത്യം തുറന്നു പറയുന്നവരെ വർഗ്ഗീയവാദികൾ ആക്കുകയാണെന്ന് വെള്ളാപ്പള്ളി നടേശൻ അഭിപ്രായപ്പെട്ടു.
ഇസ്രായേലിൽ മരിച്ച സൗമ്യ ഈഴവ വിഭാഗത്തിൽപ്പെട്ട സ്ത്രീയായിരുന്നു. എന്നാൽ അവരുടെ സംസ്കാരം നടത്തിയത് ക്രിസ്ത്യൻ പള്ളിയിൽ വച്ചാണ്.
ഫാദർ റോയി കണ്ണൻചിറയെ പോലുള്ള സീനിയർ വൈദികന്റെ ഭാഗത്തുനിന്നാണ് ഈഴവർക്കെതിരെ പരാമർശമുണ്ടായത്. വൈദികപട്ടം ആരെയും എന്തും പറയാനുള്ള ലൈസൻസ് അല്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
പാലാ ബിഷപ്പിന്റെ നർക്കോട്ടിക്സ് പ്രസ്താവനയെയും വെള്ളാപ്പള്ളി നടേശൻ തള്ളി. കോളേജുകളുടെയും സ്കൂളുകളുടെയും പരിസരത്ത് സുലഭമായി കഞ്ചാവ് വിൽപ്പന നടക്കുന്നുണ്ട്. അതിൽ മുസ്ലിം വിഭാഗത്തെ മാത്രം കുറ്റം പറയേണ്ടതില്ലെന്ന് വെള്ളാപ്പള്ളി നടേശൻ.
Story Highlights: Vellappally Nadeshan’s Response about narcotic jihad statement.