കേരളത്തിലെ രണ്ട് ആശുപത്രികൾക്ക് കൂടി എൻ.ക്യു.എ.എസ് അംഗീകാരം; 176 ആശുപത്രികൾക്ക് അംഗീകാരം ലഭിച്ചു

സംസ്ഥാനത്തെ രണ്ട് ആശുപത്രികൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ് (എൻ. ക്യു. എ. എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ 176 ആശുപത്രികൾ എൻ. ക്യു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എ. എസ്. അംഗീകാരവും 77 ആശുപത്രികൾ പുനരംഗീകാരവും നേടി. 5 ജില്ലാ ആശുപത്രികൾ, 4 താലൂക്ക് ആശുപത്രികൾ, 9 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 41 അർബൻ പ്രൈമറി ഹെൽത്ത് സെന്റർ, 117 കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിവയ്ക്കാണ് അംഗീകാരം ലഭിച്ചത്. കൊല്ലം കരവാളൂർ കുടുംബാരോഗ്യ കേന്ദ്രം 91 ശതമാനം സ്കോറോടെ അംഗീകാരവും, തൃശൂർ ദേശമംഗലം കുടുംബാരോഗ്യ കേന്ദ്രം 91. 48 ശതമാനം സ്കോറോടെ പുനരംഗീകാരവും നേടി.

എൻ. ക്യു. എ. എസ്. അംഗീകാരത്തിന് 3 വർഷ കാലാവധിയാണുള്ളത്. 3 വർഷത്തിന് ശേഷം ദേശീയതല സംഘത്തിന്റെ പുനഃപരിശോധന നടക്കും.

കൂടാതെ വർഷാവർഷം സംസ്ഥാനതല പരിശോധനയും ഉണ്ടാകും. 8 വിഭാഗങ്ങളായി 6,500 ഓളം ചെക്ക് പോയിന്റുകൾ വിലയിരുത്തിയാണ് ആശുപത്രികളെ ദേശീയ ഗുണനിലവാരത്തിലേക്ക് ഉയർത്തുന്നത്. എൻ. ക്യു. എ. എസ്.

  കായിക ഉച്ചകോടി വാർത്തകൾ വാസ്തവവിരുദ്ധം: മന്ത്രി വി. അബ്ദുറഹ്മാൻ

അംഗീകാരം ലഭിക്കുന്ന പി. എച്ച്. സി. കൾക്ക് 2 ലക്ഷം രൂപ വീതവും മറ്റ് ആശുപത്രികൾക്ക് ഒരു കിടക്കയ്ക്ക് 10,000 രൂപ എന്ന നിലയിലും വാർഷിക ഇൻസെന്റീവ് ലഭിക്കും. ഇത് ആശുപത്രി വികസനത്തിന് ഏറെ സഹായകമാകുമെന്നും കൂടുതൽ ആശുപത്രികൾക്ക് ദേശീയ ഗുണനിലവാര അംഗീകാരം നേടിയെടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

Related Posts
കോട്ടയത്ത് കാർ മതിലിലിടിച്ച് മൂന്ന് വയസ്സുകാരൻ മരിച്ചു
Kottayam car accident

കോട്ടയം പാമ്പാടി കുറ്റിക്കലിൽ കാർ സ്കൂൾ മതിലിലിടിച്ച് മൂന്ന് വയസ്സുകാരൻ മരിച്ചു. മാമോദിസ Read more

അതിതീവ്ര മഴ മുന്നറിയിപ്പ്: ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി
Kerala monsoon rainfall

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. വൈദ്യുതി Read more

  അമ്മ ഭാരവാഹി തെരഞ്ഞെടുപ്പ് ഇന്ന്; പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേത മേനോനും ദേവനും മത്സരിക്കും
കൊല്ലത്ത് വയോധികയെ ലൈംഗികമായി ആക്രമിച്ച യുവാവ് പിടിയിൽ
sexual assault case

കൊല്ലത്ത് 65 വയസ്സുള്ള വയോധികയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 27 വയസ്സുകാരനെ പോലീസ് Read more

ശമ്പളമില്ലെന്ന് പരാതിപ്പെട്ട ജീവനക്കാർക്കെതിരെ കേസ്: മന്ത്രി വീണാ ജോർജിനെ തടഞ്ഞതിനാണ് നടപടി
Manjeri Medical College

ആരോഗ്യ മന്ത്രി വീണാ ജോർജിനോട് ശമ്പളം ലഭിക്കാത്തതിനെക്കുറിച്ച് പരാതി പറഞ്ഞ മഞ്ചേരി മെഡിക്കൽ Read more

കൊയിലാണ്ടിയിൽ നിർമ്മാണത്തിലിരുന്ന പാലം തകർന്നു; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി
Bridge Collapse Kerala

കോഴിക്കോട് കൊയിലാണ്ടിയിൽ നിർമ്മാണത്തിലിരുന്ന തോരായിക്കടവ് പാലത്തിന്റെ ഒരു ഭാഗം തകർന്നു വീണു. സംഭവത്തിൽ Read more

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്: പ്രതി അഫാൻ ആശുപത്രി വിട്ടു, ജയിലിൽ പ്രത്യേക നിരീക്ഷണം
Venjaramoodu massacre case

വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിൽ പ്രതിയായ അഫാൻ, രണ്ടര മാസത്തെ ചികിത്സയ്ക്ക് ശേഷം ആശുപത്രി Read more

ഇടുക്കി വട്ടക്കണ്ണിപ്പാറയിൽ മിനി ടൂറിസ്റ്റ് ബസ് അപകടത്തിൽ; നിരവധി പേർക്ക് പരിക്ക്
Idukki bus accident

ഇടുക്കി രാജാക്കാടിന് സമീപം വട്ടക്കണ്ണിപ്പാറയിൽ മിനി ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു. തമിഴ്നാട് സ്വദേശികൾ Read more

  കോട്ടയം മെഡിക്കൽ കോളജ് അപകടം: മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ധനസഹായം കൈമാറി
എറണാകുളം-ഷൊർണ്ണൂർ മെമു ട്രെയിൻ നിലമ്പൂർ വരെ; യാത്രാക്ലേശത്തിന് പരിഹാരം
Kerala railway service

എറണാകുളം-ഷൊർണ്ണൂർ മെമു ട്രെയിൻ സർവീസ് നിലമ്പൂർ വരെ നീട്ടിയതായി റെയിൽവേ മന്ത്രി അശ്വിനി Read more

കേരളവുമായുള്ള ബന്ധം വെളിപ്പെടുത്തി ജോൺ എബ്രഹാം
Kerala connection

മലയാളിയായ പിതാവിനെക്കുറിച്ചും കേരളവുമായുള്ള ബന്ധത്തെക്കുറിച്ചും തുറന്നുപറഞ്ഞ് നടൻ ജോൺ എബ്രഹാം. തൻ്റെ സിനിമ Read more

മന്ത്രി വീണാ ജോർജിന്റെ പരിപാടികളിൽ പ്രതിഷേധം; മഞ്ചേരിയിൽ വാക് തർക്കം, കുറ്റിപ്പുറത്ത് യൂത്ത് കോൺഗ്രസ് പ്രതിഷേധം
Malappuram political events

മലപ്പുറത്ത് മന്ത്രി വീണാ ജോർജ് പങ്കെടുത്ത പരിപാടികളിൽ പ്രതിഷേധം. മഞ്ചേരിയിൽ നഗരസഭാധ്യക്ഷനുമായി മന്ത്രി Read more