അമീബിക്ക് മെനിഞ്ചോ എന്സെഫലൈറ്റിസ്: ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്ജ്

നിവ ലേഖകൻ

Amoebic Meningoencephalitis Kerala

തിരുവനന്തപുരത്ത് അമീബിക്ക് മെനിഞ്ചോ എന്സെഫലൈറ്റിസ് സ്ഥിരീകരിച്ച സാഹചര്യത്തില് ജനങ്ങള് ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് അറിയിച്ചു. പായല് പിടിച്ച കുളങ്ങളിലെ വെള്ളം ഉപയോഗിക്കുന്നവര് പ്രത്യേക മുന്കരുതലുകള് സ്വീകരിക്കണമെന്നും മലിനമായ വെള്ളത്തില് കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുതെന്നും മന്ത്രി നിര്ദേശിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്ദി, കഴുത്ത് തിരിക്കാന് ബുദ്ധിമുട്ട് തുടങ്ങിയ രോഗലക്ഷണങ്ങള് കണ്ടാല് അടിയന്തിരമായി ചികിത്സ തേടണമെന്നും മന്ത്രി ഓര്മിപ്പിച്ചു. തിരുവനന്തപുരത്ത് ഒരാള് മരണമടഞ്ഞതിന് പുറമേ മെഡിക്കല് കോളേജില് ചികിത്സയിലുള്ള മൂന്നുപേര്ക്ക് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഈ രോഗികളെല്ലാം പായല് പിടിച്ചു കിടന്ന കുളത്തിലെ വെള്ളവുമായി സമ്പര്ക്കമുണ്ടായവരാണ്. വേനല്ക്കാലത്ത് വെള്ളത്തിന്റെ അളവ് കുറയുന്നതോടെയാണ് അമീബ വര്ധിക്കുന്നതെന്നും രോഗാണുബാധ ഉണ്ടായി ഒന്ന് മുതല് ഒന്പത് ദിവസങ്ങള്ക്കുള്ളിലാണ് രോഗലക്ഷണങ്ങള് ഉണ്ടാകുന്നതെന്നും മന്ത്രി വ്യക്തമാക്കി.

കെട്ടിക്കിടക്കുന്ന വെള്ളത്തില് കുളിക്കുന്നതും വെള്ളത്തില് ഡൈവ് ചെയ്യുന്നതും പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി നിര്ദേശിച്ചു. വാട്ടര് തീം പാര്ക്കുകളിലേയും സ്വിമ്മിംഗ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം.

  ഗാന്ധിജയന്തി ദിനത്തിൽ ഗാസ ഐക്യദാർഢ്യ സദസ്സുകളുമായി കോൺഗ്രസ്

മൂക്കിലേക്ക് വെള്ളം ഒഴിക്കുകയോ വലിച്ചു കയറ്റുകയോ ചെയ്യരുതെന്നും മൂക്കില് വെള്ളം കയറാതിരിക്കാന് നേസല് ക്ലിപ്പ് ഉപയോഗിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്ത്തു. എലിപ്പനി പ്രതിരോധ പ്രവര്ത്തനങ്ങള് ശക്തമാക്കാനും ആശുപത്രികളില് മരുന്നിന്റെ ലഭ്യത ഉറപ്പ് വരുത്താനും മന്ത്രി നിര്ദേശം നല്കി.

Story Highlights: Health Minister Veena George warns about Amoebic Meningoencephalitis in Thiruvananthapuram Image Credit: twentyfournews

Related Posts
കേരളത്തിൽ കോൾഡ്രിഫ് സിറപ്പിന്റെ വില്പന നിർത്തിവച്ചു
Coldrif cough syrup

കേരളത്തിൽ കോൾഡ്രിഫ് സിറപ്പിന്റെ വില്പന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർത്തിവയ്പ്പിച്ചു. Read more

പേവിഷബാധയേറ്റ് പത്തനംതിട്ടയിൽ വീട്ടമ്മ മരിച്ചു
rabies death Kerala

പത്തനംതിട്ടയിൽ പേവിഷബാധയേറ്റ് 65 വയസ്സുള്ള വീട്ടമ്മ മരിച്ചു. സെപ്റ്റംബർ ആദ്യവാരം തെരുവുനായയുടെ കടിയേറ്റതിനെ Read more

  കേരളത്തിൽ സ്വർണവില വീണ്ടും ഉയർന്നു; ഒരു പവൻ 87,000 രൂപ
സ്വർണ്ണവില കുതിക്കുന്നു; ഒരു പവന് 87,560 രൂപയായി!
Kerala gold price

സംസ്ഥാനത്ത് സ്വർണ്ണവില സർവകാല റെക്കോർഡിൽ എത്തി. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 87,560 Read more

പാലക്കാട്: ഒമ്പതുവയസ്സുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വീണാ ജോർജ്
hand amputation case

പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവ് മൂലം ഒമ്പത് വയസ്സുകാരിയുടെ കൈ മുറിച്ചു Read more

പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവ്: അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വീണാ ജോർജ്
Treatment error Palakkad

പാലക്കാട് ജില്ലാ ആശുപത്രിയിൽ ഒമ്പത് വയസ്സുകാരിക്ക് ചികിത്സയിൽ പിഴവ് സംഭവിച്ചെന്ന പരാതിയിൽ ആരോഗ്യ Read more

പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് പരാതി; കൈ മുറിച്ചുമാറ്റിയെന്ന് ആരോപണം
medical negligence

പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവ് സംഭവിച്ചെന്ന് പരാതി. പല്ലശ്ശന സ്വദേശി വിനോദിനിയുടെ Read more

സൂപ്പർ ലീഗ് കേരളക്ക് ആവേശത്തുടക്കം; ഉദ്ഘാടന മത്സരത്തിൽ കാലിക്കറ്റ് എഫ്.സിക്ക് ജയം
Super League Kerala

സൂപ്പർ ലീഗ് കേരളയുടെ രണ്ടാം പതിപ്പിന് കോഴിക്കോട് തുടക്കമായി. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ Read more

  മോഹൻലാലിന് സംസ്ഥാന സർക്കാരിന്റെ ആദരം ഇന്ന്
വീണാ ജോർജ് രക്ഷിതിന് ആദ്യാക്ഷരം കുറിച്ചു; എസ്എടി ആശുപത്രിയുടെ രക്ഷാപ്രവർത്തനത്തിന് അഭിനന്ദനം
Vidyarambham ceremony

പത്തനംതിട്ട ഇലവുംതിട്ട മൂലൂർ സ്മാരകത്തിൽ രാജേഷ്-രേഷ്മ ദമ്പതികളുടെ മകൻ രക്ഷിതിന് ആരോഗ്യ വകുപ്പ് Read more

വയനാട് ദുരിതബാധിതർക്ക് തുച്ഛമായ തുക അനുവദിച്ചു; കേന്ദ്രത്തിനെതിരെ വിമർശനവുമായി ടി. സിദ്ദീഖ് എം.എൽ.എ.
Wayanad disaster relief

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവരുടെ പുനരധിവാസത്തിന് കേന്ദ്രം തുച്ഛമായ തുക അനുവദിച്ചെന്ന് ടി. സിദ്ദീഖ് Read more

വണ്ടാനം മെഡിക്കൽ കോളേജിൽ രോഗിയുടെ കാൽവിരലുകൾ മുറിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് സൂപ്രണ്ട്
Medical College Investigation

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാൽവിരലുകൾ മുറിച്ചുമാറ്റിയ സംഭവത്തിൽ പ്രാഥമിക അന്വേഷണം Read more