പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളിൽ ഡിഎംകെ സ്ഥാനാർത്ഥികളെ പിൻവലിക്കണമെന്ന് പി വി അൻവറിനോട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അഭ്യർത്ഥിച്ചു. യുഡിഎഫിന്റെ തീരുമാനപ്രകാരമാണ് സതീശൻ ഈ അഭ്യർത്ഥന നടത്തിയത്. ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽ സിപിഐഎമ്മിനെയും ബിജെപിയെയും ഒരുപോലെ എതിർക്കണമെന്നും അദ്ദേഹം അൻവറിനോട് പറഞ്ഞു.
സിപിഐഎം സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കും ബിജെപി സർക്കാരിന്റെ ഫാസിസ്റ്റ് നയങ്ങൾക്കുമെതിരെ നിലപാടെടുക്കാൻ അൻവർ ഡിഎംകെ സ്ഥാനാർത്ഥികളെ പിൻവലിച്ച് യുഡിഎഫ് സ്ഥാനാർത്ഥികളെ പിന്തുണയ്ക്കണമെന്നാണ് വി ഡി സതീശൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഡിഎംകെ സ്ഥാനാർത്ഥികളുണ്ടെങ്കിൽ ബിജെപി, സിപിഐഎം വിരുദ്ധ വോട്ടുകൾ ഭിന്നിച്ചുപോകാമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഈ അഭ്യർത്ഥനയെന്നാണ് സൂചന. അൻവർ തെരഞ്ഞെടുപ്പിൽ നിർണായക ഘടകമായേക്കുമെന്ന് യുഡിഎഫ് കരുതുന്നതായും ഈ നീക്കം സൂചിപ്പിക്കുന്നു.
പാലക്കാട് ബിജെപിക്കെതിരെ പൊതുസ്വതന്ത്രൻ വരണമെന്നും ഇന്ത്യാ മുന്നണി സ്ഥാനാർത്ഥിയെ നിർത്തണമെന്നും അൻവർ ആവശ്യപ്പെട്ടത് ശ്രദ്ധേയമാണ്. പാലക്കാട് ബിജെപി ജയിക്കാനുള്ള സാധ്യതകളുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യാ മുന്നണിയുടെ സ്ഥാനാർത്ഥിയെ അവതരിപ്പിച്ച് ബിജെപി വിരുദ്ധ പോരാട്ടത്തിന് തുടക്കം കുറിക്കാനുള്ള ആലോചനകളിലേക്ക് പി വി അൻവർ കടക്കുന്നതെന്നാണ് വിലയിരുത്തൽ. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലാണ് യുഡിഎഫ് സ്ഥാനാർത്ഥി. സിപിഐഎം പിന്തുണയോടെ ഡോ. പി സരിനാണ് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്.
Story Highlights: Opposition leader V D Satheesan requests P V Anwar to withdraw DMK candidates in Palakkad and Chelakkara by-elections