Headlines

Kerala News, Politics

സി.പി.ഐ.എമ്മിന്റെ പരാമർശം; നിസാരമല്ലെന്ന് വി.ഡി. സതീശൻ, പരിഹസിച്ച് കെ. സുരേന്ദ്രന്‍.

വിദ്യാർത്ഥികളെ തീവ്രവാദത്തിലേക്ക് ആകർഷിക്കുന്നെന്ന പരാമർശം
Photo Credit: A.Sanesh/EPS

കോളേജ് വിദ്യാർത്ഥികളെ തീവ്രവാദത്തിലേക്ക് ആകർഷിക്കുന്നെന്ന പരാമർശം നിസാരമായി കാണരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. എന്തെങ്കിലും വിവരം ഉണ്ടെങ്കിൽ സി.പി.ഐ.എം അത് പുറത്തുവിടണമെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പ്രൊഫഷണൽ കോളജുകൾ കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദത്തിന്‍റെ വഴിയിലേക്ക് ചിന്തിപ്പിക്കാന്‍ ബോധപൂര്‍വം ശ്രമിക്കുന്നുവെന്നായിരുന്നു സിപി എമ്മിന്റെ പരാമർശം. ക്ഷേത്ര വിശ്വാസികളെ ബി ജെ പിയ്ക്ക് പിന്നിൽ അണി ചേർക്കാൻ ശ്രമിക്കുന്നതായും സി പി എം ചൂണ്ടിക്കാട്ടി. സമ്മേളനങ്ങളുടെ ഉദ്ഘാടന പ്രസംഗത്തിനുവേണ്ടി പാര്‍ട്ടി നല്‍കിയ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ക്രൈസ്തവ ജനവിഭാഗങ്ങള്‍ വര്‍ഗീയമായ ആശയങ്ങളിൽ വിശ്വസിക്കുന്ന രീതിയില്ലെന്നും കുറിപ്പിൽ പരാമർശിക്കുന്നുണ്ട്. ക്രിസ്ത്യന്‍ ജനവിഭാഗത്തെ മുസ്ലീംകള്‍ക്കെതിരെ തിരിച്ചുവിടാൻ ബോധപൂര്‍വമായ ശ്രമത്തിലാണെന്നും കുറിപ്പിൽ പ്രസ്ഥാവിക്കുന്നു.

കേരളീയ സമൂഹത്തില്‍ താലിബാന്‍ പോലുള്ള സംഘടനകളെ പിന്തുണയ്ക്കുന്ന രീതിയിലുള്ള ചര്‍ച്ചകള്‍ ഉണ്ടാകുന്നത് ഗൗരവമുള്ള കാര്യമാണ്. ക്ഷേത്രങ്ങള്‍ ലക്ഷ്യമാക്കിയുള്ള ബിജെപിയുടെ രാഷ്ട്രീയശക്തി നേട്ടത്തെ ചെറുക്കണമെന്നും  സിപിഎം കുറിപ്പിൽ കൂട്ടിച്ചേർത്തിരുന്നു.

അതെസമയം, സിപിഐഎമ്മിന്റെ പരാമർശത്തെ പരിഹസിച്ച് കെ. സുരേന്ദ്രന്‍ രംഗതത്തെത്തി. ലൗ ജിഹാദ് ഉണ്ടെന്ന് പരസ്യമായി സമ്മതിക്കാന്‍ സിപിഐഎം തയ്യാറാകണമെന്ന് കെ. സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

പെണ്‍കുട്ടികളെ വശത്താക്കാന്‍ വന്‍ സംഘമുണ്ടെന്ന് കുറിപ്പിറക്കിയ സിപിഐഎമ്മാണ് പാലാ ബിഷപ്പിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ചത്. വിവാദ വിഷയങ്ങളിൽ ഒരു നിലപാടിൽ ഉറച്ചു നിൽക്കാത്ത സിപിഐഎമ്മിന്റെ നയം അവസാനിപ്പിക്കണമെന്നും കെ. സുരേന്ദ്രന്‍ വ്യക്തമാക്കി.

Story highlight : VD Satheesan and K sundareshan on CPIM party letter on terrorism.

More Headlines

തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
കെ മുരളീധരന്റെ പരാമർശത്തിനെതിരെ പത്മജ വേണുഗോപാൽ; കോൺഗ്രസിലെ ആഭ്യന്തര കലഹം രൂക്ഷം
എഡിജിപി എംആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവ്
പി ശശിക്കെതിരെ പാർട്ടിക്ക് ഔദ്യോഗിക പരാതി നൽകി പി വി അൻവർ എംഎൽഎ
തൃശൂർ തോൽവി: കെ മുരളീധരന്റെ വിമർശനത്തിന് മറുപടിയുമായി പത്മജ വേണുഗോപാൽ
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി
ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്: ഇന്ത്യൻ ജനാധിപത്യത്തിന്റെ മരണമണിയെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്
ഹൈദരാബാദിലെ ഗണേശ വിഗ്രഹ വസ്ത്രധാരണം വിവാദമാകുന്നു; വിശദീകരണവുമായി സംഘാടകർ

Related posts