കേരളത്തിലെ സിപിഐഎമ്മിനെ സംഘപരിവാറിന്റെ തൊഴുത്തില് കെട്ടിയയാളാണ് പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആരോപിച്ചു. എസ്എന്‍സി ലാവ്ലിന് കേസില് നിന്ന് രക്ഷപെടാനും അദ്ദേഹത്തിനും കുടുംബത്തിനുമെതിരായ കേസുകളില് നിന്ന് കേന്ദ്ര ഏജന്സികളുടെ അന്വേഷണം മരവിപ്പിക്കുന്നതിനും വേണ്ടി സംഘപരിവാറുമായി നടത്തിയ ഗൂഢാലോചനകളാണ് കേരളത്തിലെ സിപിഐഎമ്മിനെ വല്ലാത്തൊരവസ്ഥയിലേക്കെത്തിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രണ്ടാമതും അധികാരത്തില് വന്ന ഉടന് തന്നെ ഒന്നാം നമ്പര് കാര് മാറി തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലില് വന്ന് കേരളത്തിലെ ആര്എസ്എസ് നേതാക്കളുമായി ചര്ച്ച നടത്തിയത് പിണറായി വിജയനാണെന്നും സതീശന് ചൂണ്ടിക്കാട്ടി.
ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആര് അജിത് കുമാറിനെ ആര്എസ്എസ് നേതാക്കളെ കാണാന് ദൂതനായി വിട്ടത് മുഖ്യമന്ത്രിയാണെന്ന് വിഡി സതീശന് പറഞ്ഞു. ബിജെപിയെ തൃശൂരില് ജയിപ്പിക്കാന് വേണ്ടി പൂരം കലക്കാനുള്ള ആസൂത്രണം അജിത് കുമാറിനെക്കൊണ്ട് ചെയ്യിച്ചതും പിണറായി വിജയനാണെന്ന് അദ്ദേഹം കൂട്ടിച്ചേര്ത്തു. മൂന്നു പതിറ്റാണ്ട് ജമാഅത്തെ ഇസ്ലാമിയെ തോളിലേറ്റിയ പാര്ട്ടിയാണ് സിപിഎം, ഇപ്പോള് പഴിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോഴ വിവാദത്തിലും സതീശന് പ്രതികരിച്ചു. ബിജെപി സഖ്യത്തിലുള്ള ചേരിയിലേക്ക് പോകാന് ആണ് ശ്രമിച്ചതെന്നും ഇത് നേരത്തെ അറിഞ്ഞിട്ട് മുഖ്യമന്ത്രി എന്ത് നിലപാട് എടുത്തുവെന്നും അദ്ദേഹം ചോദിച്ചു. ദിവ്യ കേസില് നവീന്റെ കുടുംബത്തിന് ഒപ്പമെന്നാണ് പറയുന്നതെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ കൊക്കസ് ആണ് നവീനെ അപമാനിക്കുന്നതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. എഡിഎം അഴിമതിക്കാരന് എന്ന് തെളിയിക്കുന്ന കത്ത് തയ്യാറാക്കിയത് എകെജി സെന്ററിലാണെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.
Story Highlights: VD Satheesan accuses Pinarayi Vijayan of aligning CPI(M) with Sangh Parivar for personal gains