**വടകര◾:** കോഴിക്കോട് വടകര മൂരാട് പാലത്തിന് സമീപം ദേശീയ പാതയിലുണ്ടായ അപകടത്തില് നാല് പേര് മരിച്ചു. ട്രാാവലറും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്പ്പെട്ടവരെ വെട്ടിപൊളിച്ചാണ് പുറത്തെത്തിച്ചത്.
അപകടത്തില് കാര് യാത്രക്കാരായ നാല് പേര് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ന്യൂ മാഹി സ്വദേശിനി റോജ, പുന്നോല് സ്വദേശിനി ജയവല്ലി, അഴിയൂര് സ്വദേശിനി രഞ്ജി, മാഹി സ്വദേശി ഷിഗിന് ലാല് എന്നിവരാണ് മരിച്ചത്. കാറിലുണ്ടായിരുന്ന മറ്റ് രണ്ട് പേരെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില് പ്രവേശിപ്പിച്ചു.
അപകടത്തില് ഗുരുതരമായി പരിക്കേറ്റ ഒരാളെ കോഴിക്കോട് മെഡിക്കല് കോളേജ് ആശുപത്രിയിലും മറ്റൊരാളെ വടകരയിലെ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. കാര് പൂര്ണ്ണമായും തകര്ന്ന നിലയിലാണ്. കണ്ണൂര് ഭാഗത്തേക്ക് പോവുകയായിരുന്ന കര്ണാടക രജിസ്ട്രേഷന് ട്രാവലറുമായി കാര് ഇടിക്കുകയായിരുന്നു.
ട്രാവലറിലുണ്ടായിരുന്ന 9 പേര്ക്ക് നിസാര പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. അഴിയൂരില് നിന്ന് കോഴിക്കോട് കോവൂരിലെ വിവാഹ വീട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം സംഭവിച്ചത്. അപകടത്തില്പ്പെട്ട കാറിന്റെ മുന്വശം പൂര്ണ്ണമായും തകര്ന്നു.
അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗത തടസ്സം ഉണ്ടായി. നാട്ടുകാരും പോലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കൂടുതല് വിവരങ്ങള് ലഭ്യമായിട്ടില്ല.
സംഭവത്തില് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടകാരണം കണ്ടെത്തുന്നതിനായി പോലീസ് സ്ഥലത്ത് പരിശോധന നടത്തുകയാണ്. പരിക്കേറ്റവരുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു.
Story Highlights : Car accident in Vatakara