മലബാര് സമര നേതാവായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ അധിക്ഷേപിച്ചുകൊണ്ട് ബിജെപി നേതാവ് എ പി അബ്ദുല്ലക്കുട്ടി. കേരളത്തിലെ ആദ്യ താലിബാന് തലവനായിരുന്നു വാരിയംകുന്നൻ. കേരളത്തിലും താലിബാനിസം ആവർത്തിക്കുമെന്നും എ പി അബ്ദുല്ലക്കുട്ടി വ്യക്തമാക്കി.
“അദ്ദേഹത്തിന് സ്മാരകം പടുത്തുയർത്തുന്നത്,സ്വാതന്ത്ര്യ സമരമെന്ന പേരിൽ കൊട്ടിഘോഷിക്കുന്നത് ചരിത്രത്തോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയാണ്. അത് ഒരിക്കലും കര്ഷക സമരമല്ല, മറിച്ച് ഹിന്ദു വേട്ടയാണ്.
ഇഎംഎസിന്റെ സ്വാതന്ത്ര്യസമരമെന്ന സമ്പൂര്ണ ഗ്രന്ഥം വായിക്കണമെന്നാണ് വാരിയംകുന്നന് സ്മാരകം നിർമ്മിക്കാൻ പോകുന്ന ടൂറിസം മന്ത്രിയും പിണറായിയുടെ മരുമകനുമായ റിയാസ് സഖാവിനോട് എനിക്ക് പറയാനുള്ളത്.
മുസ്ലിം കലാപമായി പരിണമിച്ചിട്ടുണ്ടെന്നാണ് ഇഎംഎസ് പറഞ്ഞത്.പാലക്കാട്ടേക്ക് ഇഎംഎസിന്റെ കുടുംബത്തിന് പലായനം ചെയ്യേണ്ടിവന്നിട്ടുണ്ട്.സ്മാരകം നിർമ്മിക്കുന്നവർ അതെങ്കിലും മനസ്സിലാക്കണം “- അബ്ദുല്ലക്കുട്ടി ഉന്നയിച്ചു.
വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ലിയാർ എന്നിവരടക്കം 387 രക്തസാക്ഷികളുടെ പേര് സ്വതന്ത്ര്യ സമര രക്തസാക്ഷി നിഘണ്ടുവിൽ നിന്നും ഒഴിവാക്കിയെന്ന റിപ്പോര്ട്ടിനെ തുടർന്നാണ് അബ്ദുല്ലക്കുട്ടിയുടെ പ്രതികരണം.
387 പേരെ ഇന്ത്യൻ കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ച് തയ്യാറാക്കിയ രക്തസാക്ഷി നിഘണ്ടുവില് നിന്നുമാണ് നീക്കം ചെയ്തത്.ഇക്കാര്യം റിപ്പോര്ട്ട് ചെയ്തത് ദ ഹിന്ദു പത്രമാണ്.
Story highlight : Variamkunnan was the first Taliban leader in Kerala; Abdullahkutty