Headlines

Health

സംസ്ഥാനത്ത് വാക്സിനേഷന്‍ ഇന്ന് പുനരാരംഭിക്കും.

സംസ്ഥാനത്ത് വാക്സിനേഷന്‍ ഇന്ന് പുനരാരംഭിക്കും

വാക്സിനേഷന്‍ ഇന്ന് സംസ്ഥാനത്ത് പുനരാരംഭിക്കും.ആരോഗ്യവകുപ്പ് നാളെ മുതല്‍ വാക്സിനേഷന്‍ പൂര്‍ണരീതിയിലാകുമെന്ന് അറിയിച്ചു.അതേസമയം കൊവിഡ് കേസുകളുടെ എണ്ണം സംസ്ഥാനത്ത് കുതിച്ചുയരുകയാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇന്നലെ  74,720 ഡോസ് കൊവാക്സിനും 8,97,870 ഡോസ് കൊവിഷീല്‍ഡുമാണ് എത്തിയത്.ഇന്നലെ തന്നെ റീജിണല്‍ കേന്ദ്രങ്ങളിലെത്തിയ വാക്സിന്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളിലെത്തിക്കാനുള്ള നടപടി സ്വീകരിച്ചു.കൊവാക്സിനാകും  ഇന്ന് തിരുവനന്തപുരത്ത് വിതരണം ചെയ്യുക.വാക്സിനേഷന്‍ നാളെ മുതല്‍ പൂര്‍ണരീതിയിലാകും.

കേന്ദ്രത്തോട് വരും ദിവസങ്ങളിലും കൂടുതല്‍ വാക്സിന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.സംസ്ഥാനത്ത് വാക്സിന്‍ നല്‍കിയത് നിലവില്‍ ഒരു കോടി 90 ലക്ഷം പേര്‍ക്കാണ്.അതേസമയം രോഗവ്യാപനം ശക്തമായി തുടരുകയാണ്.പ്രതിദിന കേസ് തുടര്‍ച്ചയായ രണ്ടാം ദിവസവും 20,000ന് മുകളിലെത്തി.ഒന്നരലക്ഷത്തിനടുത്ത് ചികിത്സയിലുള്ളവരുടെ എണ്ണമെത്തിയത് ആശങ്ക വര്‍ധിപ്പിക്കുന്നു.

Story highlight: Vaccination will resume in the state today.

More Headlines

ഹോട്ടലുകളിലെയും പൊതുശുചിമുറികളിലെയും ഒളിക്യാമറകൾ കണ്ടെത്താൻ എളുപ്പവഴികൾ
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി
ഐഐഎം റായ്പൂരിൽ ഡിജിറ്റൽ ഹെൽത്ത് കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു; 2024 നവംബറിൽ ക്ലാസുകൾ ആരംഭിക്കും
മലപ്പുറത്ത് എം പോക്സ് സ്ഥിരീകരിച്ചു; സംസ്ഥാനം കനത്ത ജാഗ്രതയിൽ
നിപ: 10 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; 266 പേർ സമ്പർക്ക പട്ടികയിൽ
എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്
മലപ്പുറത്ത് എംപോക്സ് സ്ഥിരീകരിച്ചു; യുഎഇയിൽ നിന്നെത്തിയ 38കാരന് രോഗബാധ
ഇൻസ്റ്റഗ്രാം പുതിയ സുരക്ഷാ നടപടികൾ പ്രഖ്യാപിച്ചു; 18 വയസ്സിൽ താഴെയുള്ളവർക്ക് 'ടീൻ അക്കൗണ്ടുകൾ'

Related posts