കാമുകിമാരുമായി സല്ലപിച്ച 20 പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ തടവിൽ: ഹൈക്കോടതി വിശദീകരണം തേടി

Anjana

Updated on:

കാമുകിമാരുമായി സല്ലപിച്ച പ്രായപൂർത്തിയാകാത്ത 20 ആൺകുട്ടികൾ തടവിലാണെന്ന വാർത്ത കേട്ട് ഉത്തരാഖണ്ഡ് ഹൈക്കോടതി അത്ഭുതപ്പെട്ടു. ഈ സംഭവത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടു.

ഉത്തരാഖണ്ഡിലെ ഹൽദ്വാനി ജയിലിലാണ് ഈ 20 ആൺകുട്ടികൾ തടവിലാക്കപ്പെട്ടിരിക്കുന്നത്. അഭിഭാഷകൻ മനീഷ് ഭണ്ഡാരിയാണ് ഇതു സംബന്ധിച്ച് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിച്ചത്. ഹർജി സ്വീകരിച്ച ഹൈക്കോടതി, പെൺകുട്ടികൾക്കൊപ്പം പിടികൂടിയ ആൺകുട്ടികളെ മാത്രം എന്തുകൊണ്ട് തടവിലാക്കിയെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് ചോദിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ചീഫ് ജസ്റ്റിസ് റിതു ബഹരി, ജസ്റ്റിസ് രാകേഷ് തപ്ലിയൽ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. പിടിയിലായ ചില ആൺകുട്ടികൾക്കൊപ്പം ഉണ്ടായിരുന്നത് അവരേക്കാൾ പ്രായമുള്ള പെൺകുട്ടികളായിരുന്നു. എന്നിട്ടും ആൺകുട്ടികളെ മാത്രമാണ് പൊലീസ് തടവിലാക്കിയത്. ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം പ്രായപൂർത്തിയാകാത്ത കുട്ടികളെയും മാതാപിതാക്കളെയും കൗൺസിലിങിന് വിധേയരാക്കേണ്ടതാണ്.

എന്നാൽ പോക്സോ വകുപ്പുകളടക്കം ചുമത്തി ആൺകുട്ടികളെ ജയിലിലാക്കുകയാണ് ചെയ്തത്. 16-18 വയസ് പ്രായത്തിലുള്ള കുട്ടികളുടെ മാനസികാരോഗ്യം സംബന്ധിച്ച് പഠിക്കാൻ ഒരു സമിതിയെ നിയോഗിക്കാൻ ഹൈക്കോടതി ഉത്തരവിടണമെന്നും, പ്രായപൂർത്തിയാകാത്ത കുട്ടികളെ നേരിട്ട് ജയിലിലയക്കാതെ ആദ്യം കൗൺസിലിങിന് വിധേയരാക്കണമെന്നും മനീഷ് ഭണ്ഡാരി തൻ്റെ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.