അമേരിക്കൻ വിപണികളിൽ ഇടിവ് രേഖപ്പെടുത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 60 രാജ്യങ്ങൾക്കെതിരെ അമേരിക്ക പ്രഖ്യാപിച്ച പകര ചുങ്കം ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇന്ത്യയും ഈ രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നു. ചൈനയ്ക്ക് മേൽ 104 ശതമാനം തീരുവ ചുമത്തി കടുത്ത നടപടിയുമായി ട്രംപ് രംഗത്തെത്തി.
വ്യാപാര യുദ്ധത്തിൽ ആരും വിജയിക്കില്ലെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറെസ് തുറന്നടിച്ചു. ചർച്ചകൾക്കായി 70 രാജ്യങ്ങൾ സമീപിച്ചതായും ട്രംപ് വ്യക്തമാക്കി. അമേരിക്കയുടെ പുരോഗതിക്ക് തന്റെ തീരുവ പ്രഖ്യാപനം മുതൽക്കൂട്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
തീരുമാനം പിൻവലിക്കണമെന്ന് ട്രംപിനോട് ഫ്രാൻസ് ആവശ്യപ്പെട്ടു. ഇന്നലെയാണ് ചൈനയ്ക്ക് മേൽ ട്രംപ് അധിക തീരുവ ഏർപ്പെടുത്തിയത്. യുഎസ് ഇറക്കുമതിക്ക് 34 ശതമാനം പരസ്പര താരിഫ് ഏർപ്പെടുത്തിയ പ്രഖ്യാപനം പിൻവലിക്കാൻ ചൈനയ്ക്ക് ഒരു ദിവസത്തെ സമയം നൽകിയ ട്രംപ്, സമയപരിധി പാലിച്ചില്ലെങ്കിൽ ഏപ്രിൽ 9 മുതൽ അധിക 50% താരിഫ് ബാധകമാകുമെന്ന് പറഞ്ഞിരുന്നു.
ദിവസങ്ങൾക്ക് മുമ്പ് യുഎസ് ഉൽപ്പന്നങ്ങൾക്ക് 34 ശതമാനം ലെവി ചൈന പ്രഖ്യാപിച്ചിരുന്നു. ഇതിനു മറുപടിയായി, “താരിഫ് ബ്ലാക്ക്മെയിലിംഗ്” കണ്ട് ഭയപ്പെടില്ലെന്നും യുഎസ് അടിസ്ഥാനരഹിതമായ കാരണങ്ങളാൽ താരിഫ് ചുമത്തിയതാണെന്നും ചൈന പ്രതികരിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുവ കൂട്ടിയ തീരുമാനം.
Story Highlights: The US has imposed reciprocal tariffs on 60 countries, including India, effective today, impacting global trade dynamics.