അമേരിക്കയിലെ ഗവൺമെൻ്റ് ഷട്ട്ഡൗണിന് വിരാമമിടാൻ ധാരണയായി. സെനറ്റിൽ ധനാനുമതി ബിൽ പാസായതോടെയാണ് ഇത് സാധ്യമായത്. ബില്ലിന് ഇനി ജനപ്രതിനിധി സഭയുടെ അംഗീകാരം കൂടി ലഭിക്കേണ്ടതുണ്ട്. ഇതിലൂടെ രാജ്യത്തെ ഏറ്റവും ദൈർഘ്യമേറിയ അടച്ചുപൂട്ടലിന് താൽക്കാലികമായി വിരാമമാകും.
സെനറ്റിൽ 60-40 വോട്ടിനാണ് ധനാനുമതി ബിൽ പാസായത്. ഒത്തുതീർപ്പായതോടെയാണ് ഗവൺമെൻ്റ് ഷട്ട്ഡൗൺ അവസാനിക്കുന്നത്. ബില്ലിന് യുഎസ് കോൺഗ്രസിന്റെ അനുമതി ഉടൻ ഉണ്ടാകും. ജനുവരി 31 വരെയാണ് നിലവിൽ ധനവിനിയോഗത്തിന് അനുമതി നൽകിയിരിക്കുന്നത്.
അമേരിക്കയിൽ ഒക്ടോബർ ഒന്നിനാണ് ഡോണൾഡ് ട്രംപ് അടച്ചുപൂട്ടൽ ഉത്തരവിറക്കിയത്. ഇതിനെത്തുടർന്ന് രാജ്യത്തെ പല മേഖലകളും പ്രതിസന്ധിയിലായി. യുഎസ് ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ അടച്ചുപൂട്ടലായി ഇത് മാറി.
ആരോഗ്യ പരിരക്ഷാ നികുതി ഇളവ് തൽക്കാലം ഉണ്ടാകില്ല. ജീവനക്കാരെ പിരിച്ചുവിടുന്ന നടപടിയും മരവിപ്പിക്കും. ബുധനാഴ്ച ജനപ്രതിനിധി സഭയിൽ ബില്ലിന്മേൽ വോട്ടെടുപ്പ് നടക്കും. തുടർന്ന് പ്രസിഡന്റ് ഒപ്പുവയ്ക്കുന്നതോടെ ബിൽ നിയമപരമായി മാറും.
രാജ്യത്തെ സ്തംഭനാവസ്ഥ ഉടൻ അവസാനിക്കുമെന്ന സൂചനകൾ പുറത്തുവന്നിരുന്നു. ഇതിന്റെ ഭാഗമായി ഒരു കരാർ ഉടൻ ഉണ്ടാകുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഞായറാഴ്ച പ്രസ്താവിച്ചിരുന്നു. ഇതിലൂടെ പ്രതിസന്ധിക്ക് പരിഹാരം കാണാൻ കഴിയുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
അമേരിക്കയിലെ ഏറ്റവും വലിയ ഗവൺമെൻ്റ് ഷട്ട്ഡൗൺ അവസാനിക്കുന്നതിനുള്ള സാധ്യതകൾ തെളിഞ്ഞു. ഇത് രാജ്യത്തിന് വലിയ ആശ്വാസമാകും.
Story Highlights : US Senate Approves Bill to End Government Shutdown



















