അമേരിക്കയിൽ നിന്ന് 48 ഇന്ത്യൻ വിദ്യാർത്ഥികളെ തിരിച്ചയച്ചു; കാരണം അവ്യെക്തം

Anjana

Indian students deported from US

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ അമേരിക്കയിൽ നിന്ന് 48 ഇന്ത്യൻ വിദ്യാർത്ഥികളെ കാരണം വ്യക്തമാക്കാതെ തിരിച്ചയച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം ലോക്സഭയിൽ വെളിപ്പെടുത്തി. തെലുഗു ദേശം പാർട്ടി എംപി ബി.കെ പാർത്ഥസാരഥിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി കിർതി വർധൻ സിങാണ് ഈ വിവരം നൽകിയത്. വിദ്യാർത്ഥികളെ തിരിച്ചയക്കുന്നതിന്റെ കാരണം സാധാരണ അമേരിക്ക വെളിപ്പെടുത്താറില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

അനധികൃത തൊഴിൽ, ക്ലാസുകളിൽ ഹാജരാകാതിരിക്കൽ, കോളേജിൽ നിന്ന് പുറത്താക്കൽ, ഓപ്ഷണൽ പ്രാക്ടിക്കൽ ട്രെയിനിങ്ങിന് ഹാജരാകാതിരിക്കൽ തുടങ്ങിയ കാരണങ്ങളാൽ ആകാം വിദ്യാർത്ഥികളെ തിരിച്ചയച്ചതെന്ന് മന്ത്രാലയം അഭിപ്രായപ്പെട്ടു. അമേരിക്കയിലടക്കം അനധികൃതമായി കുടിയേറിയ ഇന്ത്യാക്കാരുടെ വിവരങ്ങളോ എണ്ണമോ കേന്ദ്രസർക്കാരിന്റെ പക്കലില്ലെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ, അമേരിക്കയിലുള്ള ഇന്ത്യൻ വിദ്യാർത്ഥികളെ പരസ്പരം യോജിപ്പിച്ച് നിർത്താൻ കേന്ദ്രസർക്കാർ പരമാവധി ശ്രമിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ വിദേശത്തേക്ക് അനധികൃതമായി കുടിയേറിയ ഇന്ത്യാക്കാരുടെ വിവരങ്ങൾ ലഭ്യമല്ല. എന്നിരുന്നാലും, അനധികൃത മനുഷ്യക്കടത്ത് സംബന്ധിച്ച് കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു. ഉന്നത പഠനത്തിനായി അമേരിക്കയിലെത്തിയ വിദ്യാർത്ഥികളുടെ തിരിച്ചയക്കൽ വിഷയം ഇന്ത്യൻ സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും മനസ്സിലാക്കാം.

Story Highlights: US deported 48 Indian students in 3 years without stating reason