2024-ലെ സിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷയിൽ ആദ്യ രണ്ട് റാങ്കുകളും സ്വന്തമാക്കി വനിതകൾ മുന്നേറി. യുപി പ്രയാഗ് രാജ് സ്വദേശിനിയായ ശക്തി ദുബെയാണ് ഒന്നാം റാങ്ക് നേടിയത്. ഹർഷിത ഗോയൽ രണ്ടാം റാങ്കും ഡോങ്ഗ്രെ അർചിത് പരാഗ് മൂന്നാം റാങ്കും കരസ്ഥമാക്കി.
ആകെ 1132 ഒഴിവുകളിലേക്കാണ് ഇക്കുറി നിയമനം നടക്കുന്നത്. upsc.gov.in എന്ന വെബ്സൈറ്റിൽ പരീക്ഷാഫലം ലഭ്യമാണ്. ആദ്യ 50 റാങ്കുകളിൽ നാല് മലയാളികളും ആദ്യ 100 റാങ്കുകളിൽ അഞ്ച് മലയാളി വനിതകളും ഇടം നേടിയിട്ടുണ്ട്.
ആദ്യ പത്ത് റാങ്കുകളിൽ മലയാളികളാരും ഇടംപിടിച്ചില്ല. ശക്തി ദുബെ, ഹർഷിത ഗോയൽ, ഡോങ്ഗ്രെ അർചിത് പരാഗ്, ഷാ മാർഗി ചിരാഗ്, ആകാശ് ഗാർഗ്, കോമൽ പുനിയ, ആയുഷി ബൻസൽ, രാജ് കൃഷ്ണ ഝാ, ആദിത്യ വിക്രം അഗർവാൾ, മായങ്ക് ത്രിപഠി എന്നിവരാണ് ആദ്യ പത്ത് റാങ്കുകാർ.
മാളവിക ജി നായർ (45), ജിപി നന്ദന (47), സോണറ്റ് ജോസ് (54), റീനു അന്ന മാത്യു (81), ദേവിക പ്രിയദർശിനി (95) എന്നിവരാണ് ആദ്യ നൂറിൽ ഇടം നേടിയ മലയാളി വനിതകൾ എന്നാണ് പ്രാഥമിക വിവരം.
മലയാളികളിൽ മാളവിക ജി നായർ 45-ാം റാങ്കും, ജിപി നന്ദന 47-ാം റാങ്കും നേടി. സോണറ്റ് ജോസ് 54-ാം റാങ്കും, റീനു അന്ന മാത്യു 81-ാം റാങ്കും, ദേവിക പ്രിയദർശിനി 95-ാം റാങ്കും നേടിയിട്ടുണ്ട്.
Story Highlights: Shakti Dubey secured the first rank in the 2024 UPSC Civil Services exam, with women claiming the top two positions.