◾ പ്രധാന യുപിഐ ആപ്പുകളിലും ബാങ്ക് യുപിഐ ഐഡികളിലും പ്രശ്നം
◾ എടിഎമ്മുകളിലെ യുപിഐ സേവനങ്ങൾക്കും തകരാർ
മുംബൈ◾ രാജ്യത്തുടനീളം യുപിഐ സേവനങ്ങൾക്ക് സാങ്കേതിക തടസ്സം നേരിടുന്നതായി പരാതി. ഗൂഗിൾ പേ, ഫോൺ പേ, പേയ്ടീഎം, ക്രഡ്, ആമസോൺ പേ, സൂപ്പർ മണി ഉൾപ്പെടെയുള്ള ആപ്പുകളിൽ സെർവർ എററും ബാങ്ക് കണക്ഷൻ തകരാറും കാണിക്കുകയാണ്. ഇന്ന് രാവിലെ മുതൽ തുടങ്ങിയ പ്രശ്നം ഉച്ചയായിട്ടും പരിഹരിക്കപ്പെട്ടിട്ടില്ല. ഇതോടെ ലക്ഷക്കണക്കിനു പേർ പലയിടത്തായി കുടങ്ങി. പലരും രൂക്ഷമായ ഭാഷയിൽ തങ്ങളുടെ വിമർശനം സോഷ്യൽ മീഡിയയിൽ പങ്കു വച്ചു. തകരാറ് പരിഹരിക്കാൻ അതിവേഗ ശ്രമം നടക്കുന്നുണ്ട്. വൈകിട്ടോടെ പരിഹാരം കാണാനാകുമെന്നാണ് ബന്ധപ്പെട്ടവർ നൽകുന്ന വിവരം.
പ്രമുഖ ബാങ്കുകളുടെയും പോസ്റ്റ് ഓഫിസിന്റെയും യുപിഐ ഐഡികൾക്കും സമാനമായ പ്രശ്നമുണ്ട്. എന്നാൽ ചില മൊബൈൽ ആപ്ലിക്കേഷനുകളിൽ പ്രശ്നമില്ല. വരുന്ന രണ്ട് ദിവസം കേരളത്തിൽ ഉൾപ്പെടെ പൊതു അവധി ആയതിനാൽ യുപിഐ പ്രശ്നം പരഹിച്ചില്ലെങ്കിൽ കൂടുതൽ ബുദ്ധിമുട്ട് സൃഷ്ടിച്ചേക്കും. എച്ച്ഡിഎഫ്സിയുടെ ഐഡികൾക്ക് തടസ്സം നേരിടുമെന്നാണ് നേരത്തെ വിവരം പുറത്ത് വന്നിരുന്നത്. എന്നാൽ ഇന്ന് സകല ഐഡികളിലും പ്രശ്നം അനുഭവപ്പെട്ടു.
യുപിഐ ആപ്പുകളുടെയും ഇടപാടുകളുടെയും ഉപഭോഗം ഇക്കഴിഞ്ഞ ദിവസങ്ങളിൽ കൂടിയതയാണ് തകരാറിലേക്ക് നയിച്ചതെനന്നാണ് സൂചന. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. എടിഎമ്മുകളിൽ നിന്നും പണം പിൻവലിക്കുന്നതിനുള്ള യുപിഐ ഓപ്ഷനിലും പല ഔട്ട് ലെറ്റുകളിലും തകരാർ കാണിക്കുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ യുപിഐ ഇടപാട് നടന്നതായി സ്ഥിരീകരിക്കപ്പെട്ടത് ഇക്കഴിഞ്ഞ മാർച്ച് മാസത്തിലായിരുന്നു. നിലവിൽ മാർച്ചിലെ ആദ്യ 14 ദിവസത്തേക്കാൾ ഇടപാട് ഏപ്രിലിൽ ഏഴ് ദിവവസത്തിനുള്ളിൽ നടന്നുവെന്നാണ് കണക്ക്. എടിഎം കാർഡ് ഉപയോഗിക്കാതെ യുപിഐ വഴി എടിഎമ്മുകളിൽ നിന്ന് പണം പിൻവലിച്ചതും മാർച്ച് മാസത്തിൽ കൂടുതലായിരുന്നു.
Story Highlights: UPI services across India experienced technical glitches, affecting major apps like Google Pay, PhonePe, and Paytm, causing inconvenience to millions of users.