ലഡാക്കിൽ അഞ്ച് പുതിയ ജില്ലകൾ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ; ആകെ ജില്ലകൾ ഏഴായി

Anjana

Ladakh new districts

കേന്ദ്രഭരണപ്രദേശമായ ലഡാക്കിൽ അഞ്ച് പുതിയ ജില്ലകൾ കൂടി പ്രഖ്യാപിച്ചതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചു. സൻസ്കാർ, ദ്രാസ്, ഷാം, നുബ്ര, ചങ്താങ് എന്നിവയാണ് പുതുതായി രൂപീകരിച്ച ജില്ലകൾ. നേരത്തെ ലേ, കാർഗിൽ എന്നീ രണ്ട് ജില്ലകൾ മാത്രമായിരുന്നു ലഡാക്കിലുണ്ടായിരുന്നത്. ഇതോടെ ലഡാക്കിലെ ജില്ലകളുടെ എണ്ണം ഏഴായി ഉയർന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസിതവും സമൃദ്ധവുമായ ലഡാക്ക് എന്ന കാഴ്ചപ്പാടിന്റെ ഭാഗമായാണ് പുതിയ ജില്ലകൾ രൂപീകരിച്ചതെന്ന് അമിത് ഷാ വ്യക്തമാക്കി. പുതിയ ജില്ലകൾ യാഥാർഥ്യമാകുന്നതോടെ ലഡാക്കിലെ ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുമെന്നും, സർക്കാർ പദ്ധതികളും ആനുകൂല്യങ്ങളും കൂടുതൽ കാര്യക്ഷമമായി ജനങ്ങളിലേക്കെത്തുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ലഡാക്കിലെ ജനതയ്ക്ക് കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാൻ മോദി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

2019-ൽ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റിയപ്പോഴാണ് ലഡാക്ക് പ്രത്യേക കേന്ദ്രഭരണ പ്രദേശമായത്. ചൈനയുടെ അധിനിവേശ ശ്രമങ്ങളെ ചെറുക്കുന്നതിനും പ്രദേശത്തിന്റെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും പുതിയ ജില്ലകൾ സഹായകമാകുമെന്നാണ് വിലയിരുത്തൽ. തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഈ പ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്.

Story Highlights: Central government announces five new districts in Ladakh, increasing total to seven

Leave a Comment