യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ 1500 ഒഴിവുകള്‍; കേരളത്തില്‍ 100 ഒഴിവുകള്‍

Anjana

Updated on:

Union Bank of India recruitment
കേന്ദ്ര പൊതുമേഖലയിലെ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ വിവിധ സംസ്ഥാനങ്ങളിലെ ശാഖകളിലേക്ക് ലോക്കല്‍ ബാങ്ക് ഓഫീസര്‍മാരെ തിരഞ്ഞെടുക്കുന്നു. ആകെ 1500 ഒഴിവുകളാണുള്ളത്, അതില്‍ കേരളത്തില്‍ 100 ഒഴിവുകളുണ്ട്. അപേക്ഷകര്‍ക്ക് പ്രാദേശിക ഭാഷയില്‍ പ്രാവീണ്യം ഉണ്ടായിരിക്കണം. ആന്ധ്രപ്രദേശ്, അസം, ഗുജറാത്ത്, കര്‍ണാടകം, കേരളം, മഹാരാഷ്ട്ര, ഒഡിഷ, തമിഴ്നാട്, തെലങ്കാന, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ ഒഴിവുകളിലേക്കാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. ഈ തസ്തിക ബാങ്ക് പ്രബേഷനറി ഓഫിസര്‍ തസ്തികയ്ക്ക് സമാനമാണ്. ശമ്പളനിരക്ക് 48,480-85,920 രൂപയാണ്. അപേക്ഷകര്‍ക്ക് ഏതെങ്കിലുമൊരു സംസ്ഥാനത്തിലെ ഒഴിവുകളിലേക്ക് മാത്രമേ അപേക്ഷിക്കാന്‍ കഴിയൂ. യോഗ്യത ഏതെങ്കിലും വിഷയത്തില്‍ അംഗീകൃത സര്‍വകലാശാല ബിരുദമാണ്. ഡിഗ്രി സര്‍ട്ടിഫിക്കറ്റും മാര്‍ക്കലിസ്റ്റും ഹാജരാക്കണം. പ്രായപരിധി 1.10.2024ല്‍ 20-30 വയസ്സാണ്. എസ്.സി/എസ്.ടി വിഭാഗത്തിന് അഞ്ചു വര്‍ഷം, ഒ.ബി.സി നോണ്‍ ക്രീമിലെയര്‍ വിഭാഗങ്ങള്‍ക്ക് മൂന്നു വര്‍ഷം, ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷം, വിമുക്തഭടന്മാര്‍ക്കും മറ്റും ചട്ടപ്രകാരവും പ്രായപരിധിയില്‍ ഇളവുണ്ട്. അപേക്ഷാഫീസ് 850 രൂപയാണ്. എന്നാല്‍ എസ്.സി/എസ്.ടി/പി.ഡബ്ല്യു.ബി.ഡി വിഭാഗങ്ങള്‍ക്ക് 175 രൂപ മതിയാകും. അപേക്ഷകള്‍ ഓണ്‍ലൈനായി നവംബര്‍ 13 വരെ സമര്‍പ്പിക്കാം. വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം www.unionbankofindia.co.in/careers എന്ന വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. Story Highlights: Union Bank of India recruits 1500 Local Bank Officers across various states, including 100 vacancies in Kerala

Leave a Comment