തൊഴിലില്ലായ്മ; കേരളം രണ്ടാം സ്ഥാനത്ത്

Anjana

തൊഴിലില്ലായ്മ കേരളം Unemployment Kerala
തൊഴിലില്ലായ്മ കേരളം Unemployment Kerala

തിരുവനന്തപുരം : കോവിഡ് വ്യാപനത്തെ തുടർന്ന് കേരളത്തിലെ യുവജനങ്ങളുടെ തൊഴിലില്ലായ്മ വർധിച്ചുകൊണ്ടിരിക്കുകയാണ്. കോവിഡിനു മുൻപുള്ള 2019 ഒക്ടോബർ-ഡിസംബർ കാലയളവിൽ 15-29 നും ഇടയിലുള്ള പ്രായക്കാരിൽ 36.3% തൊഴിലില്ലായ്മ നിരക്കാണ് ഉണ്ടായിരുന്നത്. എന്നാൽ 2020-ൽ ഇതേകാലത്ത് തൊഴിലില്ലായ്മ നിരക്ക് 43% എത്തിനിൽക്കയാണ്.

കോവിഡ് കാലത്തിനു മുൻപ് രാജ്യത്ത് യുവജനങ്ങളുടെ തൊഴിലില്ലായ്മയിൽ 36.3 ശതമാനത്തോടെ കേരളമായിരുന്നു ഒന്നാം സ്ഥാനത്ത്. ഇപ്പോഴത്തെ നിരക്കനുസരിച്ച് 43.9 ശതമാനവുമായി ജമ്മുകശ്മീർ ആണ് മുന്നിൽ. നഗരപ്രദേശങ്ങളിലെ തൊഴിലില്ലായ്മ മൂന്നുമാസത്തിലൊരിക്കൽ വിലയിരുത്തുന്ന ദേശീയ സാംപിൾ സർവേ ഓർഗനൈസേഷൻ പിരിയോഡിക് ലേബർഫോഴ്സ് സർവേയുടെ 2020 ഒക്ടോബർ-ഡിസംബർ മാസത്തെ റിപ്പോർട്ടാണിത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കേരളത്തിലെ 15-29 വിഭാഗത്തിൽ 55.7 ശതമാനം യുവതികളാണ് രൂക്ഷമായ തൊഴിലില്ലായ്മ നേരിട്ടുകൊണ്ടിരിക്കുന്നത്.37.1 ശതമാനം പേരാണ് യുവാക്കളിൽ. ജോലി ചെയ്യാൻ സന്നദ്ധമായിട്ടും ആഴ്ചയിൽ ഒരുദിവസം ഒരുമണിക്കൂർപോലും തൊഴിൽ ചെയ്യാത്ത അഭ്യസ്തവിദ്യരെയാണ് തൊഴിലില്ലാത്തവരായി സർവേയിൽ പരിഗണിക്കുന്നത്.

കേരളത്തിലെ എല്ലാ പ്രായവിഭാഗങ്ങളിലുമായി 2020 ഒക്ടോബർ-ഡിസംബർ കാലയളവിൽ തൊഴിലില്ലായ്മ നിരക്ക് 16.7 ശതമാനത്തിലെത്തി.കോവിഡ് ഒന്നാംതരംഗത്തിന്റെ വരവോടെ ഇതിൽ 27.3 ശതമാനംവരെ വർധനവ് ഉണ്ടായെങ്കിലും ഇപ്പോൾ കാര്യമായ കുറവുള്ളതായി സർവേയിൽ സൂചിപ്പിക്കുന്നു. രാജ്യത്തെ എല്ലാ പ്രായവിഭാഗങ്ങളെയും പരിഗണിക്കുമ്പോൾ രണ്ടാംസ്ഥാനത്താണ് കേരളം.

Story Highlight: Unemployment has increased in the youth of Kerala.