മലപ്പുറം, എടപ്പാൾ, കോഴിക്കോട്, പാലക്കാട്, വയനാട്ടിൽ അസാധാരണ ശബ്ദവും മുഴക്കവും

Anjana

Underground noises, tremors, Malappuram, Edappal, Kozhikode, Palakkad, Wayanad

മലപ്പുറത്തും എടപ്പാളിലും അസാധാരണമായ ശബ്ദവും മുഴക്കവും നാട്ടുകാർ അനുഭവപ്പെട്ടു. ഇന്നലെ രാവിലെ 10.15 ഓടെയാണ് സംഭവം ഉണ്ടായത്. ഭൂമിയ്ക്ക് വിറയലും അനുഭവപ്പെട്ടതായി പ്രദേശവാസികൾ പറഞ്ഞു. എടപ്പാൾ വട്ടംകുളം ചന്തക്കുന്ന് പ്രദേശത്താണ് പ്രകമ്പനം അനുഭവപ്പെട്ടത്.

അതേസമയം, കോഴിക്കോടും പാലക്കാടും വയനാട്ടിലെ വിവിധ ഭാഗങ്ങളിലും ഉഗ്രശബ്ദം കേട്ടിരുന്നു. കരിപ്പൂർ മാതാംകുളത്തും മുഴക്കം അനുഭവപ്പെട്ടതായി നാട്ടുകാർ അറിയിച്ചു. ടെറസിന് മുകളിലേക്ക് എന്തോ വന്ന് പതിച്ചതാണെന്നാണ് ആദ്യം കരുതിയതെന്ന് പ്രദേശവാസികൾ പറഞ്ഞു. എന്നാൽ, ഒന്നും വീണതായി കണ്ടില്ല.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നാട്ടുകാർ പരസ്പരം സംസാരിച്ചപ്പോഴാണ് നാട്ടിലെ മിക്കവരും ഈ അസാധാരണ ശബ്ദവും മുഴക്കവും ശ്രദ്ധിച്ചതായി അറിയുന്നത്. വയനാട്ടിലെ വൈത്തിരി, പൊഴുതന, വെങ്ങപ്പള്ളി, നെൻമേനി, അമ്പലവയൽ പഞ്ചായത്തുകളിലും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സംഭവം സ്ഥിരീകരിച്ചെങ്കിലും പ്രദേശത്ത് ഭൂകമ്പ സൂചനകളില്ലെന്ന് കേരള ഡിസാസ്റ്റർ മാനേജ്മെന്‍റ് അതോറിറ്റി അറിയിച്ചു.

Story Highlights: Underground noises and tremors reported in Malappuram, Edappal, Kozhikode, Palakkad, and parts of Wayanad, raising concerns among locals.

Image Credit: twentyfournews

Leave a Comment