ന്യൂഡൽഹി: അഫ്ഗാനിസ്താനിലെ സാമ്പത്തിക തകർച്ചമൂലം ലക്ഷക്കണക്കിനാളുകളുടെ മരണം ഒഴിവാക്കുന്നതിനായി താലിബാനുമൊത്ത് ചർച്ചകൾ നടത്തണെമെന്ന നിലപാടുമായി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്. രാജ്യാന്തര വാർത്താ ഏജൻസിയായ എ.എഫ്.പിയുമായുള്ള അഭിമുഖത്തിനിടെയാണ് താലിബാനുമായി അന്താരാഷ്ട്ര സമൂഹം ചർച്ചകൾ നടത്തണമെന്ന് ഗുട്ടറസ് ഉന്നയിച്ചത്.
നമ്മുടെ തത്വങ്ങൾ അടിസ്ഥാനമാക്കിക്കൊണ്ട് തന്നെ നാം താലിബാനുമൊത്തുള്ള ചർച്ചകൾ നടത്തണമെന്ന് ഗുട്ടറസ് ചൂണ്ടിക്കാട്ടി. അഫ്ഗാൻ ജനതയുമായി ഐക്യദാർഢ്യം പുലർത്തിക്കൊണ്ടുള്ള ചർച്ചകളായിരിക്കണം അവ. ദശലക്ഷങ്ങൾ പട്ടിണിയെ തുടർന്ന് മരിക്കാനിടയുള്ള, വലിയ തോതിൽ കഷ്ടത അനുഭവിക്കുന്ന ജനതയോട് ഐക്യദാർഢ്യം പുലർത്തുകയെന്നത് നമ്മുടെ കർത്തവ്യമാണെന്നും അദ്ദേഹം പറഞ്ഞു.
Story highlight : UN secretary general about having discussion with Taliban.