യു.കെയിലെ സതാംപ്ടൺ സർവകലാശാല ഗുരുഗ്രാമിൽ ക്യാമ്പസ് സ്ഥാപിക്കുന്നു

നിവ ലേഖകൻ

ദേശീയ വിദ്യാഭ്യാസ നയപ്രകാരം യു. കെയിലെ സതാംപ്ടൺ സർവകലാശാലയും കേന്ദ്ര വിദേശമന്ത്രാലയവും ധാരണയിലെത്തി. ഗുരുഗ്രാമിൽ സ്ഥാപിക്കുന്ന സർവകലാശാല ക്യാംപസിൽ 2025 ജൂലൈ മുതൽ ഡിഗ്രി, പിജി കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിക്കും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് ഇന്ത്യയിൽ ആരംഭിക്കുന്ന ആദ്യ വിദേശ സർവകലാശാല ക്യാമ്പസാണിത്. ലോകത്തിലെ മികച്ച ക്യാമ്പസുകളുടെ പട്ടികയിൽ ഉൾപ്പെട്ട സർവകലാശാലയാണ് സതാംപ്ടൺ. ഡൽഹിയിൽ നടന്ന പരിപാടിയിൽ വിദേശകാര്യമന്ത്രി ഡോ.

എസ് ജയശങ്കർ സതാംപ്ടൺ സർവകലാശാലയുടെ പ്രതിനിധികൾക്ക് ധാരണാപത്രം കൈമാറി. യുജിസി 2023ൽ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ പാലിച്ചായിരിക്കും ക്യാമ്പസിൻ്റെ പ്രവർത്തനം. യുകെ ഉൾപ്പടെയുള്ള വിദേശരാജ്യങ്ങളിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള അക്കാദമിക് വിദഗ്ധരും അധ്യാപകരും ഫാക്കൽറ്റി അംഗങ്ങളാകും.

ഇവിടെ ക്യാമ്പസിൽ നിന്നു നൽകുന്ന ബിരുദ സർട്ടിഫിക്കറ്റുകൾക്ക് യുകെ ക്യാമ്പസിൽ നിന്നുലഭിക്കുന്ന സർട്ടിഫിക്കറ്റുകളുടെ തുല്യതയുണ്ടായിരിക്കും. ആദ്യഘട്ടത്തിൽ ബിഎസ്സി കമ്പ്യൂട്ടർ സയൻസ്, ബിഎസ്സി ബിസിനസ് മാനേജ്മെൻ്റ്, ബിഎസ്സി അക്കൗണ്ടിങ് ആൻഡ് ഫിനാൻസ്, ബിഎസ്സി എക്കണോമിക്സ്, എംഎസ്സി ഇൻ്റർനാഷണൽമാനേജ്മെൻ്റ്, എംഎസ്സി ഫിനാൻസ് എന്നീ കോഴ്സുകളാണ് അനുവദിച്ചിട്ടുള്ളത്. രണ്ടാം വർഷത്തിൽ ബിഎസ്സി സോഫ്റ്റ്വെയർ എൻജിനീയറിങ്, ബിഎസ്സി എക്കണോമിക്സ് എന്നീ വിഷയങ്ങളും മൂന്നാം വർഷം എൽഎൽബി, മെക്കാനിക്കൽ എൻജിനീയറിങ് എന്നീ കോഴ്സുകളും ആരംഭിക്കും.

  കണ്ണൂരിൽ ആറ് വർഷത്തിനിടെ എൽഡിഎഫ് സർക്കാർ പൂട്ടിയത് എട്ട് സ്കൂളുകൾ

ഓസ്ട്രേലിയൻ സർവകലാശാലകളായ ഡീക്കിൻ യൂണിവേഴ്സിറ്റിയും യൂണിവേഴ്സിറ്റി ഓഫ് വോളോങ്കോങ്ങും നേരത്തെതന്നെ ഗുജറാത്തിൽ പ്രവർത്തനം ആരംഭിച്ചിരുന്നു.

Story Highlights: University of Southampton to establish campus in Gurugram, starting academic programs in July 2025

Related Posts
കണ്ണൂരിൽ ആറ് വർഷത്തിനിടെ എൽഡിഎഫ് സർക്കാർ പൂട്ടിയത് എട്ട് സ്കൂളുകൾ
Kannur school closure

എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം കണ്ണൂർ ജില്ലയിൽ എട്ട് പൊതുവിദ്യാലയങ്ങൾ അടച്ചുപൂട്ടി. Read more

ഷഹബാസ് വധക്കേസ്: പ്രതികളായ വിദ്യാർത്ഥികൾക്ക് പ്ലസ് വൺ പ്രവേശനം

താമരശ്ശേരി ഷഹബാസ് വധക്കേസിലെ പ്രതികളായ അഞ്ച് വിദ്യാർത്ഥികൾക്ക് പ്ലസ് വൺ പ്രവേശനം ലഭിച്ചു. Read more

  ഫയർ ആൻഡ് സേഫ്റ്റി ഡിപ്ലോമ കോഴ്സിന് അഡ്മിഷൻ തുടങ്ങി; എൽ.എൽ.ബി അഡ്മിറ്റ് കാർഡ് ലഭ്യമാക്കി
അധ്യാപകരുടെ കുടിപ്പക: തിരുവനന്തപുരത്ത് വിദ്യാർത്ഥിനി പഠനം ഉപേക്ഷിച്ചു
Teachers feud

തിരുവനന്തപുരത്ത് അധ്യാപകർ തമ്മിലുള്ള തർക്കത്തിൽ വിദ്യാർത്ഥിനിയെക്കുറിച്ച് വ്യാജപ്രചാരണം നടത്തി. നാണക്കേട് കാരണം പെൺകുട്ടി Read more

ഷഹബാസ് വധക്കേസ്: പ്രതികളായ വിദ്യാർത്ഥികൾക്ക് പ്ലസ് വൺ പ്രവേശനത്തിന് അനുമതി
Plus One Admission

താമരശ്ശേരി ഷഹബാസ് വധക്കേസിൽ പ്രതികളായ വിദ്യാർത്ഥികൾക്ക് പ്ലസ് വൺ പ്രവേശനത്തിന് ഹൈക്കോടതി അനുമതി Read more

ഷഹബാസ് കൊലക്കേസ്: പ്രതികള്ക്ക് പഠിക്കാം; ഹൈക്കോടതിയുടെ ഇടപെടൽ
Shahabas murder case

താമരശ്ശേരി ഷഹബാസ് കൊലപാതക കേസിലെ പ്രതികളായ വിദ്യാർത്ഥികൾക്ക് തുടർ പഠനത്തിന് ഹൈക്കോടതിയുടെ അനുമതി. Read more

പോക്സോ കേസ് പ്രതിയെ സ്കൂളിൽ പങ്കെടുത്ത സംഭവം; നടപടിയുമായി വിദ്യാഭ്യാസ മന്ത്രി
POCSO case accused

പോക്സോ കേസ് പ്രതിയായ വ്ളോഗര് മുകേഷ് എം നായരെ സ്കൂൾ പ്രവേശനോത്സവ പരിപാടിയിൽ Read more

  ഷഹബാസ് വധക്കേസ്: പ്രതികളായ വിദ്യാർത്ഥികൾക്ക് പ്ലസ് വൺ പ്രവേശനം
ഫയർ ആൻഡ് സേഫ്റ്റി ഡിപ്ലോമ കോഴ്സിന് അഡ്മിഷൻ തുടങ്ങി; എൽ.എൽ.ബി അഡ്മിറ്റ് കാർഡ് ലഭ്യമാക്കി
LLB admit card

ആറ്റിങ്ങൽ ഗവൺമെൻ്റ് ഐ.ടി.ഐയിൽ ഐ.എം.സി.യുടെ സഹകരണത്തോടെ നടത്തുന്ന തൊഴിലധിഷ്ഠിത ഫയർ ആൻഡ് സേഫ്റ്റി Read more

ജെഎൻയുവിന് പിന്നാലെ തുർക്കിയുമായുള്ള സഹകരണം അവസാനിപ്പിച്ച് ജാമിയ മിലിയ ഇസ്ലാമിയ
Turkey India relations

ഇന്ത്യ-പാക് സംഘർഷത്തിൽ തുർക്കി പാകിസ്താന് പിന്തുണ നൽകിയതിനെ തുടർന്ന് ജാമിയ മിലിയ ഇസ്ലാമിയ Read more

കൊട്ടാരക്കരയിൽ വിദ്യാർത്ഥികൾക്കായി വിദ്യാഭ്യാസ കോൺക്ലേവ് നാളെ
educational conclave

കൊട്ടാരക്കര നിയോജകമണ്ഡലത്തിലെ വിദ്യാർത്ഥികൾക്കായി വിദ്യാഭ്യാസ കോൺക്ലേവ് മെയ് 10ന് ആരംഭിക്കും. കൊട്ടാരക്കര ഗവ. Read more

അതിഥി തൊഴിലാളികളുടെ കുട്ടികൾക്ക് വിദ്യാഭ്യാസം; ‘ജ്യോതി’ പദ്ധതിക്ക് തുടക്കമിട്ട് സംസ്ഥാന സർക്കാർ
Kerala migrant education project

സംസ്ഥാനത്തെ അതിഥി തൊഴിലാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനായി സംസ്ഥാന സർക്കാർ "ജ്യോതി" പദ്ധതിക്ക് Read more

Leave a Comment