Headlines

Education, National

യു.കെയിലെ സതാംപ്ടൺ സർവകലാശാല ഗുരുഗ്രാമിൽ ക്യാമ്പസ് സ്ഥാപിക്കുന്നു

യു.കെയിലെ സതാംപ്ടൺ സർവകലാശാല ഗുരുഗ്രാമിൽ ക്യാമ്പസ് സ്ഥാപിക്കുന്നു

ദേശീയ വിദ്യാഭ്യാസ നയപ്രകാരം യു.കെയിലെ സതാംപ്ടൺ സർവകലാശാലയും കേന്ദ്ര വിദേശമന്ത്രാലയവും ധാരണയിലെത്തി. ഗുരുഗ്രാമിൽ സ്ഥാപിക്കുന്ന സർവകലാശാല ക്യാംപസിൽ 2025 ജൂലൈ മുതൽ ഡിഗ്രി, പിജി കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിക്കും. ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് ഇന്ത്യയിൽ ആരംഭിക്കുന്ന ആദ്യ വിദേശ സർവകലാശാല ക്യാമ്പസാണിത്. ലോകത്തിലെ മികച്ച ക്യാമ്പസുകളുടെ പട്ടികയിൽ ഉൾപ്പെട്ട സർവകലാശാലയാണ് സതാംപ്ടൺ.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഡൽഹിയിൽ നടന്ന പരിപാടിയിൽ വിദേശകാര്യമന്ത്രി ഡോ.എസ് ജയശങ്കർ സതാംപ്ടൺ സർവകലാശാലയുടെ പ്രതിനിധികൾക്ക് ധാരണാപത്രം കൈമാറി. യുജിസി 2023ൽ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ പാലിച്ചായിരിക്കും ക്യാമ്പസിൻ്റെ പ്രവർത്തനം. യുകെ ഉൾപ്പടെയുള്ള വിദേശരാജ്യങ്ങളിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള അക്കാദമിക് വിദഗ്ധരും അധ്യാപകരും ഫാക്കൽറ്റി അംഗങ്ങളാകും. ഇവിടെ ക്യാമ്പസിൽ നിന്നു നൽകുന്ന ബിരുദ സർട്ടിഫിക്കറ്റുകൾക്ക് യുകെ ക്യാമ്പസിൽ നിന്നുലഭിക്കുന്ന സർട്ടിഫിക്കറ്റുകളുടെ തുല്യതയുണ്ടായിരിക്കും.

ആദ്യഘട്ടത്തിൽ ബിഎസ്‌സി കമ്പ്യൂട്ടർ സയൻസ്, ബിഎസ്‌സി ബിസിനസ് മാനേജ്മെൻ്റ്, ബിഎസ്‌സി അക്കൗണ്ടിങ് ആൻഡ് ഫിനാൻസ്, ബിഎസ്‌സി എക്കണോമിക്സ്, എംഎസ്‌സി ഇൻ്റർനാഷണൽമാനേജ്മെൻ്റ്, എംഎസ്‌സി ഫിനാൻസ് എന്നീ കോഴ്സുകളാണ് അനുവദിച്ചിട്ടുള്ളത്. രണ്ടാം വർഷത്തിൽ ബിഎസ്‌സി സോഫ്റ്റ്‌വെയർ എൻജിനീയറിങ്, ബിഎസ്‌സി എക്കണോമിക്സ് എന്നീ വിഷയങ്ങളും മൂന്നാം വർഷം എൽഎൽബി, മെക്കാനിക്കൽ എൻജിനീയറിങ് എന്നീ കോഴ്സുകളും ആരംഭിക്കും. ഓസ്ട്രേലിയൻ സർവകലാശാലകളായ ഡീക്കിൻ യൂണിവേഴ്‌സിറ്റിയും യൂണിവേഴ്‌സിറ്റി ഓഫ് വോളോങ്കോങ്ങും നേരത്തെതന്നെ ഗുജറാത്തിൽ പ്രവർത്തനം ആരംഭിച്ചിരുന്നു.

Story Highlights: University of Southampton to establish campus in Gurugram, starting academic programs in July 2025

More Headlines

കാനഡ വിദ്യാർഥികൾക്കുള്ള കുടിയേറ്റ നിയമങ്ങൾ കർശനമാക്കി; സ്റ്റഡി പെർമിറ്റുകൾ 35% കുറയ്ക്കും
കർണാടക മണ്ണിടിച്ചിൽ: കാണാതായവർക്കായുള്ള തിരച്ചിൽ പുനരാരംഭിക്കാൻ ഡ്രഡ്ജർ എത്തി
ഐഐഎം റായ്പൂരിൽ ഡിജിറ്റൽ ഹെൽത്ത് കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു; 2024 നവംബറിൽ ക്ലാസുകൾ ആരംഭിക്കും
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കാരം: വിജയശതമാനം കുറഞ്ഞു, ടെസ്റ്റുകളുടെ എണ്ണം കൂട്ടാൻ തീരുമാനം
രാജസ്ഥാനിൽ കുഴൽ കിണറിൽ കുടുങ്ങിയ രണ്ടു വയസ്സുകാരനെ 17 മണിക്കൂറിനു ശേഷം രക്ഷപ്പെടുത്തി
ബിഹാറിലെ നവാഡയിൽ ദളിത് വീടുകൾക്ക് തീയിട്ടു; ഭൂമി തർക്കം കാരണമെന്ന് സംശയം
അമിത ജോലിഭാരം: 26 കാരി ചാർട്ടേഡ് അക്കൗണ്ടന്റ് മരിച്ചു; EY കമ്പനിക്കെതിരെ കുടുംബം പരാതി നൽകി
ഷിരൂർ മണ്ണിടിച്ചിൽ: അർജുൻ ഉൾപ്പെടെയുള്ളവർക്കായുള്ള തിരച്ചിൽ നാളെ പുനരാരംഭിക്കും
ചന്ദ്രയാന്‍-4 മിഷന്: ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ കൊണ്ടുവരാന്‍ കേന്ദ്രാനുമതി

Related posts

Leave a Reply

Required fields are marked *