യുജിസി നെറ്റ് ജൂണ്‍ റീ ടെസ്റ്റ് ഫലം പ്രസിദ്ധീകരിച്ചു; 4970 പേര്‍ ജെആര്‍എഫ് യോഗ്യത നേടി

Anjana

UGC NET June re-exam results

യുജിസി നെറ്റ് ജൂണ്‍ റീ ടെസ്റ്റിന്റെ ഫലം പ്രസിദ്ധീകരിച്ചു. ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലായി നടന്ന പരീക്ഷയുടെ ഫലമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 4970 പേര്‍ ജെആര്‍എഫ് യോഗ്യത നേടിയപ്പോള്‍ 53,694 പേര്‍ അസിസ്റ്റന്റ് പ്രൊഫസര്‍ യോഗ്യത കരസ്ഥമാക്കി. പിഎച്ച്ഡിക്ക് 1,12,070 പേരും യോഗ്യത നേടിയിട്ടുണ്ട്.

ugcnet.nta.ac.in എന്ന വെബ്‌സൈറ്റിലാണ് ഫലം ലഭ്യമായിരിക്കുന്നത്. ഫലം അറിയാന്‍ വെബ്‌സൈറ്റില്‍ കയറി യുജിസി നെറ്റ് ജൂണ്‍ സ്‌കോര്‍കാര്‍ഡ് ഓപ്പണ്‍ ചെയ്യേണ്ടതാണ്. തുടര്‍ന്ന് ലോഗിന്‍ ചെയ്യാനുള്ള വിവരങ്ങള്‍ നല്‍കുന്നയിടത്ത് ആപ്ലിക്കേഷന്‍ നമ്പരും ജനന തീയതിയും നല്‍കണം. സബ്മിറ്റ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുന്നതോടെ ഫലം ലഭ്യമാകും.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

പരീക്ഷയുടെ ആന്‍സര്‍ കീസ് യുജിസി മുന്‍പ് തന്നെ പുറത്തുവിട്ടിരുന്നു. ഈ പരീക്ഷയിലൂടെ ജെആര്‍എഫ്, അസിസ്റ്റന്റ് പ്രൊഫസര്‍, പിഎച്ച്ഡി എന്നിവയ്ക്കുള്ള യോഗ്യതയാണ് നിര്‍ണയിക്കപ്പെടുന്നത്. ഇത്തവണ ഗണ്യമായ എണ്ണം വിദ്യാര്‍ഥികള്‍ വിവിധ യോഗ്യതകള്‍ നേടിയിട്ടുണ്ട്.

Story Highlights: UGC NET June re-exam results announced with 4970 qualifying for JRF and 53,694 for Assistant Professor

Leave a Comment