യുജിസി നെറ്റ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) ആണ് ഡിസംബറില്‍ നടക്കുന്ന ഈ പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചത്. പരീക്ഷയെഴുതാന്‍ താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഔദ്യോഗിക വെബ്സൈറ്റിലൂടെ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട അപേക്ഷകള്‍ക്കുള്ള അവസാന തീയതി ഡിസംബര്‍ 10 ആണ്.
2025 ജനുവരി 1 മുതല്‍ 19 വരെയാണ് പരീക്ഷ നടക്കുന്നത്. ഓരോ വിഷയങ്ങളിലും ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് (ജെആര്‍എഫ്) നേടാനും, അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിനുള്ള യോഗ്യതയായ നെറ്റ് നേടാനുമുള്ള പരീക്ഷയാണിത്. ഇനി മുതല്‍ പിഎച്ച്ഡി പ്രവേശനത്തിനുള്ള അര്‍ഹതാ നിര്‍ണയ പരീക്ഷയായും യുജിസി നെറ്റ് പരിഗണിക്കപ്പെടും.
Also Read; സമന്വയം; തീരദേശ മേഖലയിൽ രജിസ്ട്രേഷൻ ക്യാമ്പ് നടന്നു
Also Read; ഉദ്യോഗാര്‍ത്ഥികളെ നിങ്ങള്‍ക്ക് അവസരം ; പൊലീസ് തസ്തികയിലേക്ക് ഒഴിവ്, പിഎസ്സി നിയമനം 30,000 കടന്നു
Story Highlights: UGC NET exam applications invited for December, deadline December 10, exam in January 2025