Headlines

Crime News, Sports, World

ഉഗാണ്ടൻ ഒളിമ്പിക്സ് താരം റെബേക്ക ചെപ്‌റ്റെഗി കാമുകന്റെ ആക്രമണത്തിൽ മരണപ്പെട്ടു

ഉഗാണ്ടൻ ഒളിമ്പിക്സ് താരം റെബേക്ക ചെപ്‌റ്റെഗി കാമുകന്റെ ആക്രമണത്തിൽ മരണപ്പെട്ടു

കെനിയയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഉഗാണ്ടൻ ഒളിമ്പിക്സ് താരം റെബേക്ക ചെപ്‌റ്റെഗി (33) മരണമടഞ്ഞു. കാമുകൻ പെട്രോളൊഴിച്ച് തീകൊളുത്തിയതിനെ തുടർന്ന് ശരീരത്തിന്റെ 80 ശതമാനം പൊള്ളലേറ്റ് ഗുരുതരാവസ്ഥയിലായിരുന്നു റെബേക്ക. ഞായറാഴ്ച വീട്ടിൽവെച്ച് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായതിന് പിന്നാലെയായിരുന്നു ആക്രമണമെന്ന് പൊലീസ് അറിയിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

റെബേക്കയുടെ കാമുകനും കെനിയൻ വംശജനുമായ ഡിക്സ്ൺ എൻഡൈമയാണ് ആക്രമണം നടത്തിയത്. ആക്രമണത്തിനിടെ 30 ശതമാനം പൊള്ളലേറ്റ എൻഡൈമയും ചികിത്സയിലാണ്. റെബേക്ക വാങ്ങിയ സ്ഥലത്തെച്ചൊല്ലിയുള്ള തർക്കമാണ് സംഭവത്തിന് കാരണമെന്നാണ് പ്രാഥമിക സൂചന. തന്റെ മകളെ നിരന്തരം ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തിരുന്ന ഡിക്സണെതിരെ നിരവധി തവണ പൊലീസിൽ പരാതിപ്പെട്ടിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്ന് റെബേക്കയുടെ പിതാവ് ജോസഫ് ചെപ്‌റ്റേഗി വെളിപ്പെടുത്തി.

2022ലെ അബുദാബി മാരത്തണിൽ 2 മണിക്കൂർ 22 മിനിറ്റ് 47 സെക്കൻഡുകളിൽ ഫിനിഷ് ചെയ്താണ് റെബേക്ക പാരീസ് ഒളിംപിക്സിന് യോഗ്യത നേടിയത്. കഴിഞ്ഞ മാസം നടന്ന പാരീസ് ഒളിംപിക്സിൽ വനിതാ മാരത്തണിൽ മത്സരിച്ച റെബേക്ക 44-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഒളിമ്പിക് താരത്തിന്റെ ദാരുണമായ അന്ത്യം കായിക ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്.

Story Highlights: Ugandan Olympic athlete Rebecca Cheptegei dies after being set on fire by boyfriend in Kenya

More Headlines

കൊല്ലം കാർ അപകടം: പ്രതികൾ രാസലഹരി ഉപയോഗിച്ചതായി സംശയം, ഡോക്ടറുടെ യോഗ്യത പരിശോധിക്കും
ലെബനനിൽ സ്ഫോടന പരമ്പര: മരണം 20 ആയി; യുഎൻ അടിയന്തിര യോഗം വിളിച്ചു
കൊച്ചി നടി ആക്രമണ കേസ്: പൾസർ സുനി ഇന്ന് ജയിൽ മോചിതനാകും
ലെബനനിൽ തുടർച്ചയായ സ്ഫോടനങ്ങൾ: 9 പേർ മരിച്ചു, ആയിരക്കണക്കിന് പേർക്ക് പരിക്ക്
ആറന്മുള ഉത്രട്ടാതി ജലമേള: കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടിയും ജേതാക്കൾ
മൈനാഗപ്പള്ളി അപകടം: രണ്ടാം പ്രതി ഡോ. ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
ആലപ്പുഴ രാമങ്കരിയിൽ യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചു; യുവതിയെ തട്ടിക്കൊണ്ടുപോയി
പ്രമുഖ കൊറിയോഗ്രാഫർ ജാനി മാസ്റ്റർക്കെതിരെ ലൈംഗിക പീഡന പരാതി; 21കാരി രംഗത്ത്
ട്രംപ്-മോദി കൂടിക്കാഴ്ച: അമേരിക്കൻ സന്ദർശനത്തിനിടെ പ്രധാനമന്ത്രിയുമായി മുൻ യുഎസ് പ്രസിഡന്റ് ചർച്ച നട...

Related posts

Leave a Reply

Required fields are marked *