വളാഞ്ചേരിയിൽ കാലിക്കറ്റ് സർവകലാശാല ഇന്റർസോൺ കലോത്സവത്തിനിടെ യുഡിഎസ്എഫ്-എസ്എഫ്ഐ പ്രവർത്തകർ ഏറ്റുമുട്ടി. മലപ്പുറം വളാഞ്ചേരി മജ്ലിസ് കോളേജിൽ നടന്ന കലോത്സവത്തിനിടെയാണ് സംഘർഷം ഉടലെടുത്തത്. ഇന്നലെ അർദ്ധരാത്രി 12 മണിയോടെയാണ് സംഘർഷം ആരംഭിച്ചത്. രണ്ട് പൊലീസുകാർക്കും എട്ടോളം വിദ്യാർത്ഥികൾക്കും പരുക്കേറ്റു.
പരുക്കേറ്റവരെ പൂക്കാട്ടിരിയിലെയും വളാഞ്ചേരിയിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയാണ് സംഘർഷം അവസാനിപ്പിച്ചത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ കലോത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിന്റെ തുടർച്ചയായാണ് ഇന്നലത്തെ സംഘർഷം എന്നാണ് റിപ്പോർട്ട്.
ഇന്നലെയാണ് വളാഞ്ചേരി മജ്ലിസ് കോളേജിൽ കാലിക്കറ്റ് സർവകലാശാല ഇന്റർസോൺ കലോത്സവത്തിന്റെ ഓൺ സ്റ്റേജ് മത്സരങ്ങൾ ആരംഭിച്ചത്. കലോത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. യുഡിഎസ്എഫ്, എസ്എഫ്ഐ പ്രവർത്തകർ തമ്മിലായിരുന്നു ഏറ്റുമുട്ടൽ.
Story Highlights: Clash between UDSF and SFI during Calicut University Interzone Arts Festival in Valanchery, Malappuram.