യൂബർ കാരണം ഫ്ലൈറ്റ് മിസ്സായാൽ ഇനി നഷ്ടപരിഹാരം , ഒരു ട്രിപ്പിന് വെറും മൂന്ന് രൂപ അധികം .

നിവ ലേഖകൻ

Uber Insurance

നിങ്ങൾക്ക് എപ്പോഴെങ്കിലും യൂബർ ടാക്സി വിളിച്ചിട്ട് അത് ലേറ്റ് ആയതുകൊണ്ട് ഫ്ലൈറ്റ് മിസ്സ് ആയിട്ടുണ്ടോ ? എങ്കിൽ ഇനി അത് സംഭവിച്ചാൽ കമ്പനി തരും നിങ്ങൾക്ക് നഷ്ടപരിഹാരം . കൂടാതെ യുവതി സഞ്ചരിക്കുന്ന സമയത്ത് അപകടങ്ങൾ സംഭവിച്ചാൽ അതിനും കമ്പനി ഇനിമുതൽ ഇൻഷുറൻസ് നൽകും .

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

യൂബർ ടാക്സി ലേറ്റ് ആയതുകൊണ്ടോ. റോഡിൻറെ മോശം അവസ്ഥ കൊണ്ടോ . നിങ്ങൾക്ക് എത്തേണ്ട കൃത്യസമയത്ത് എയർപോർട്ടിൽ എത്താനും അത് മൂലം ഫ്ലൈറ്റ് മിസ്സ് ആവുകയും ചെയ്താൽ 7500 രൂപ നഷ്ടപരിഹാരം നൽകുമെന്നാണ് കമ്പനി ഉറപ്പുനൽകുന്നത് . ഇതിനായി യൂബർ ഉപയോഗിക്കുന്ന കസ്റ്റമർ മൂന്നു രൂപ ഒരു ട്രിപ്പിന് അധികം നൽകിയാൽ മതി . റിലയൻസ് ജനറൽ ഇൻഷുറൻസിന്റെ സഹകരണത്തോടുകൂടിയാണ് കമ്പനി ഈ കവറേജ് നൽകുന്നത് . 2025 ഫെബ്രുവരി അവസാനം മുതൽ യൂബർ ഈ പദ്ധതി നടപ്പിലാക്കി .

മിസ്ഡ് ഫൈറ്റ്സ് കണക്ഷന് കവര് എന്നാണ് യൂബർ ഈ പദ്ധതിക്ക് പേരിട്ടിരിക്കുന്നത് . മാത്രമല്ല യൂബർ യാത്രക്കിടയിൽ എന്തെങ്കിലും അപകടം സംഭവിച്ചാൽ ചികിത്സാ ചിലവിനായി 10000 രൂപ മുതലും . പരിക്ക് അധികമാണെങ്കിൽ പത്തു ലക്ഷം രൂപ വരെയും ഇൻഷുറൻസ് കിട്ടുമെന്ന് യൂബർ എന്ന കമ്പനി വാഗ്ദാനം നൽകുന്നത് .

മിസ്ഡ് ഫൈറ്റ്സ് കണക്ഷന് കവര് എന്ന പേരിലാണ് എയർപോർട്ടിലേക്ക് യാത്ര ചെയ്യുന്ന വ്യക്തികൾക്കുള്ള ഇൻഷുറൻസ് കവർ . യൂബറിൽ യാത്ര ബുക്ക് ചെയ്യുന്ന സമയത്ത് വിമാനത്താവളം എന്ന് ലക്ഷ്യസ്ഥാനം നൽകിയവർക്ക് മാത്രമേ മിസ്ഡ് ഫൈറ്റ്സ് കണക്ഷൻ എന്ന കവർ ഉപയോഗിക്കാൻ കഴിയുള്ളൂ. അല്ലാത്തവർക്ക് അത് ക്ലെയിം ചെയ്യാൻ സാധിക്കില്ല എന്നാണ് കമ്പനി അറിയിക്കുന്നത് .

  പാക് കസ്റ്റഡിയിലുള്ള ബിഎസ്എഫ് ജവാൻ; മോചനത്തിനായി കുടുംബം ഇടപെടുന്നു

ഫ്ലൈറ്റ് റൈഡുമായിട്ട് ബന്ധപ്പെട്ട വിവരങ്ങളും ടിക്കറ്റിന്റെ പകർപ്പും വിമാനത്തിൽ യാത്ര ചെയ്തിട്ടില്ലെന്നും ആ വിമാന കമ്പനിയിൽ നിന്ന് റീഫണ്ട് ലഭിക്കില്ല എന്നുള്ള വിമാന കമ്പനിയുടെ സത്യവാങ്മൂലവും ഏത് ബാങ്കിലേക്ക് ആണോ പണം ലഭിക്കേണ്ടത് അതിൻറെ രേഖകളും ക്ലെയിമിനായി സമർപ്പിക്കേണ്ടത് ഉണ്ട് .

കൃത്യസമയത്ത് എത്തിപ്പെടേണ്ട സാഹചര്യം ഉള്ളത് കൊണ്ടും സമയം അത്രയും ഇംപോർട്ടന്റ് ആയിട്ടുള്ള ട്രിപ്പാണ് എയർപോർട്ട് എന്നുള്ളതുകൊണ്ടും എയർപോർട്ടിലേക്ക് യാത്ര ചെയ്യാൻ യൂബറിന്റെ ഡ്രൈവർമാർ പലരും വിമുഖത കാണിച്ചു . ഇത് കാരണമാണ് യൂബർ ഈ നടപടി സ്വീകരിച്ചത്. ഇതിനുമുമ്പ് ഒരു പ്രശ്നത്തിൽ മോശം റോഡുകളും റോഡുകളിലെ ഗതാഗത കുരുക്കും മൂലം സമയം വൈകുന്നതുമായി ബന്ധപ്പെട്ട് തർക്കങ്ങളും ഉണ്ടായിരുന്നു .

എന്തായാലും യൂബർ യാത്ര കുറച്ചു കൂടി സുരക്ഷിതമാക്കാൻ ആണ് കമ്പനി ഇതിലൂടെ ശ്രമിക്കുന്നത് . ഇതുമൂലം ഉപഭോക്താക്കൾക്ക് യാത്രയ്ക്കും ജീവനും ഇൻഷുറൻസ് കിട്ടുമെന്നും ഇത് മൂലം തങ്ങളുടെ കസ്റ്റമർ ട്രസ്റ്റ് ബിൽഡ് ചെയ്യാൻ സാധിക്കും എന്നാണ് കമ്പനി കരുതുന്നത് .
അമേരിക്ക ആസ്ഥാനമായ ഒരു മൾട്ടി വേൾഡ് ഓൺലൈൻ ഗതാഗത നെറ്റ്വർക്ക് കമ്പനിയാണ് യൂബർ . 16 വർഷങ്ങൾക്കു മുമ്പ് 2009 ലാണ് യൂബർ ടെക്നോളജി എന്ന കമ്പനി നിലവിൽ വരുന്നത് . കേരളത്തിലെ ചില ജില്ലകൾ ഉൾപ്പെടെ യൂബർ ഇന്ന് ലഭ്യമാണ് . വളരെ വേഗതയിൽ ഡെവലപ്പ് ചെയ്യപ്പെടുന്ന ഒരു ഓൺലൈൻ ടാക്സി ശൃംഖലയാണ് ഇത്

  171 ദശലക്ഷം പേർ ദാരിദ്ര്യത്തിൽ നിന്ന് മുക്തർ: ലോകബാങ്ക് റിപ്പോർട്ട്

Story Highlights: Uber now offers missed flight insurance and accident coverage for rides to airports in India.

Related Posts
ഹാഫിസ് സെയ്ദിന് സുരക്ഷ വർധിപ്പിച്ച് പാകിസ്ഥാൻ
Hafiz Saeed security

ഇന്ത്യയിൽ നിന്നുള്ള ഭീഷണി കണക്കിലെടുത്ത് ലഷ്കർ ഇ തൊയ്ബ തലവൻ ഹാഫിസ് സെയ്ദിന് Read more

ഇന്ത്യ-പാക് നാവിക സേനകൾ അറബിക്കടലിൽ മുഖാമുഖം
India-Pakistan tensions

ഇന്ത്യയുടെയും പാകിസ്താന്റേയും നാവിക സേനകൾ അറബിക്കടലിൽ മുഖാമുഖം വന്നു. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ Read more

ഭീകരതയ്ക്കെതിരെ ഇന്ത്യയ്ക്കൊപ്പം അമേരിക്ക; പാകിസ്ഥാനെതിരെ നടപടി കടുപ്പിച്ച് ഇന്ത്യ
India-Pakistan Tension

ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യയ്ക്കൊപ്പമെന്ന് അമേരിക്ക വ്യക്തമാക്കി. പാകിസ്ഥാൻ വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നതിന് Read more

ഐഎസ്ഐ മേധാവിക്ക് പുതിയ ചുമതല; പാകിസ്താനെതിരെ ഇന്ത്യയുടെ നടപടി കടുപ്പിക്കുന്നു
India-Pakistan tensions

പാകിസ്താൻ പ്രധാനമന്ത്രിയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി ഐഎസ്ഐ മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് Read more

  സാന്റ്വിച്ച് ജനറേഷനും സാമ്പത്തിക ആസൂത്രണവും
ജാതി സെൻസസ്: കോൺഗ്രസ് സ്വാഗതം ചെയ്തു
caste census

കേന്ദ്രസർക്കാരിന്റെ ജാതി സെൻസസ് നടപടി സ്വാഗതം ചെയ്ത് കോൺഗ്രസ്. പ്രതിപക്ഷ സമ്മർദ്ദത്തിന്റെ വിജയമാണ് Read more

പാകിസ്താനിൽ നോ ഫ്ലൈ സോൺ പ്രഖ്യാപിച്ചു
Pakistan no-fly zone

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാൻ ഇസ്ലാമാബാദിലും ലാഹോറിലും മെയ് 2 വരെ നോ Read more

ദേശീയ ജനസംഖ്യാ കണക്കെടുപ്പിനൊപ്പം ജാതി സെൻസസും
Caste Census

ദേശീയ ജനസംഖ്യാ കണക്കെടുപ്പിനോടൊപ്പം ജാതി സെൻസസ് നടത്താൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. പ്രധാനമന്ത്രി Read more

ഐഎസ്എസിലേക്ക് ആദ്യ ഇന്ത്യൻ യാത്രികൻ; ശുഭാൻഷു ശുക്ലയുടെ ചരിത്ര ദൗത്യം മെയ് 29ന്
Shubhanshu Shukla ISS Mission

ഇന്ത്യൻ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ല അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോകുന്നു. Read more

റിയൽമി ജിടി 7 ഇന്ത്യയിൽ ഉടൻ; 6 മണിക്കൂർ തുടർച്ചയായി ഗെയിമിംഗ്
Realme GT 7 India launch

മെയ് അവസാനത്തോടെ റിയൽമി ജിടി 7 ഇന്ത്യയിൽ എത്തും. 40000 രൂപ മുതലാകും Read more

ഡൽഹിയിൽ അനധികൃത കുടിയേറ്റക്കാർക്കെതിരെ പോലീസ് കർശന നടപടി
illegal immigrants

ഡൽഹിയിൽ അനധികൃത കുടിയേറ്റക്കാർക്കെതിരെ പോലീസ് കർശന നടപടികൾ ആരംഭിച്ചു. പൗരത്വ തെളിവിനായി വോട്ടർ Read more

Leave a Comment