
ജമ്മുകശ്മീരിലെ ബന്ദിപോരയില് സംയുക്ത സേന നടത്തിയ പ്രത്യാക്രമണത്തിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
കിഴക്കൻ കശ്മീരിലെ ബന്ദിപോരയിലെ വാത്നിര പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്.ഭീകരവാദികള് സൈന്യത്തിന് നേരെ ആദ്യം വെടിയുതിര്ത്തതോടെയാണ് ആക്രമണമുണ്ടായത്.
സംഘര്ഷം തുടരുന്നതായാണ് വിവരം.ഏറ്റുമുട്ടലില് കൊല്ലപ്പെട്ട ഭീകരരില് ഒരാള്, ബിജെപി നേതാവ് ബാരിയെയും കുടുംബാംഗങ്ങളെയും കൊന്ന സംഭവത്തില് ഉള്പ്പെട്ടിട്ടുള്ള ആളാണെന്ന് ജമ്മു കശ്മീര് പൊലീസ് പറഞ്ഞു.
ബിജെപി നേതാവ് ഷെയ്ഖ് വസീം ബാരി, സഹോദരന് ഉമര് സുല്ത്താന്, പിതാവ് ബഷീര് അഹമ്മദ് ഷെയ്ഖ് എന്നിവര് കഴിഞ്ഞ ജൂലൈയിലാണ് ഭീകരവാദികളുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. ബിജെപി മുന് ജില്ലാ പ്രസിഡന്റായിരുന്നു വസീം ബാരി.
Story highlight : two terrorist killed in jammukashmir (edited)