
ജമ്മു കശ്മീരില് ഭീകരരുമായുളള ഏറ്റുമുട്ടലില് രണ്ട് സൈനികർ വീരമൃത്യുവരിച്ചു.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
ഒരു കമ്മീഷന്ഡ് ഓഫീസറും ജവാനുമാണ് കൊല്ലപ്പെട്ടത്.
പൂഞ്ച് ജില്ലയിലെ റജൗരി വനത്തിൽ വ്യാഴായ്ച രാത്രി സൈനികരും ഭീകരരും തമ്മില് ഏറ്റുമുട്ടുകയായിരുന്നു.
ഇതേ സ്ഥലത്ത് വച്ചുതന്നെയാണ് കഴിഞ്ഞ ദിവസം അഞ്ച് സൈനികര് വീരമൃത്യുവരിച്ചതും.
മലയാളി ജവാന് വൈശാഖ് ഉൾപ്പെടെയുള്ളവരെ കഴിഞ്ഞദിവസം കൊലപ്പെടുത്തിയ ഭീകരരുടെ സംഘമാണ് ആക്രമത്തിന് പിന്നിലെന്നാണ് സേനയിലെ ഔദ്യോഗിക വൃത്തങ്ങള് സൂചിപ്പിക്കുന്നത്.
ആക്രമണം നടക്കുന്ന സാഹചര്യത്തിൽ പൂഞ്ച്-റജൗരി ഹൈവേ അടച്ചിട്ടുണ്ട്.ഭീകരര്ക്കായുളള തിരച്ചില് പുരോഗമിക്കുകയാണ്.
Story highlight : Two soldiers killed in Encounter with terrorists.