
ഇടുക്കി പെരുവന്താനം അമലഗിരിയിൽ ഉണ്ടായ വാഹനാപകടത്തിൽ ആന്ധ്രാ സ്വദേശികളായ രണ്ട് ശബരിമല തീർത്ഥാടകർ മരിച്ചു.സംഭവത്തിൽ കർണൂൽ സ്വദേശികളായ ആദി നാരായണും ഈശ്വരപ്പയുമാണ് മരിച്ചത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
തീർത്ഥാടകർക്കിടയിലേക്ക് തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ് ഇടിച്ചു കയറുകയായിരുന്നു.നിർത്തിയിട്ടിരുന്ന ട്രാവലറിൻ്റെ പുറകിൽ നിന്നിരുന്നവരുടെ ഇടയിലേയ്ക്കാണ് നിയന്ത്രണം വിട്ട ബസ് ഇടിച്ചു കയറിയത്.
ബസ് കാറുമായി കൂട്ടിമുട്ടിയതിനെ തുടർന്ന് ട്രാവലറിലുണ്ടായിരുന്ന യാത്രികർ പുറത്തിറങ്ങി നിൽക്കവെയാണ് ഇവർക്കിടയിലേക്ക് ബസ് ഇടിച്ചു കയറിയത്.എതിരെ വരികയായിരുന്ന ലോറിയുമായി ഇടിക്കാതിരിക്കാൻ ബസ് വെട്ടിക്കുന്നതിനിടെ അപകടത്തിൽപെടുകയായിരുന്നു.
Story highlight : Two Sabarimala pilgrims died in a road accident at Idukki.