
തൃശൂർ ഇരിങ്ങാലക്കുടയിൽ വ്യാജമദ്യം കഴിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം.സംഭവത്തിൽ എടതിരിഞ്ഞി ചെട്ടിയാലിന് സമീപം അണക്കത്തിപറമ്പിൽ പരേതനായ ശങ്കരന്റെ മകൻ ബിജു (42), കണ്ണംമ്പിള്ളി വീട്ടിൽ ജോസിന്റെ മകൻ നിശാന്ത് (43) എന്നിവരാണ് മരിച്ചത്.ഇവർ കഴിച്ച മദ്യത്തിന്റെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു.
ചന്തക്കുന്നിൽ ബസ് സ്റ്റാൻഡിന് സമീപം ചിക്കൻ സെന്റർ നടത്തുന്ന നിശാന്തിന്റെ കടയിൽ വച്ചു ഇന്നലെ വൈകിട്ടാണ് ഇരുവരും മദ്യം കഴിച്ചത്.മദ്യം കഴിച്ചതിനെ തുടർന്ന് കുഴഞ്ഞുവീണ ഇരുവരെയും താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും നിശാന്ത് മരണപ്പെട്ടിരുന്നു.
തുടർന്ന് ബിജുവിനെ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ചികിത്സയിലായിരുന്ന ബിജു ഇന്ന് പുലർച്ചയോടെ മരിക്കുകയായിരുന്നു.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Story highlight : Two people died after consuming fake liquor.