പുഞ്ചിരിമട്ടം സ്വദേശിയായ സ്വഫ്വാൻ കെ, പാർട്ടൈം ഡ്രൈവറും ഗ്രാഫിക് ഡിസൈനറുമാണ്. മുണ്ടക്കൈ-ചൂരല്മല പ്രദേശത്തെ ഉരുള്പൊട്ടല് സ്വഫ്വാന്റെ ജീവിതത്തെയും കീഴ്മേല് മറിച്ചു. ഉരുള്പൊട്ടലില് ലാപ്ടോപ്പ് ഉള്പ്പെടെ നഷ്ടമായതോടെ, ഗ്രാഫിക് ഡിസൈനറായ സ്വഫ്വാന് തൊഴിൽ മുന്നോട്ട് കൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയിലായി.
ജീവിതം വീണ്ടും തിരികെ പിടിച്ച് മുന്നേറാൻ സ്വഫ്വാന്റെ പരിശ്രമങ്ങള്ക്കൊപ്പം ട്വന്റിഫോറും ചേര്ന്നു. ഉപജീവനം തുടരുന്നതിന് ഒരു ഗ്രാഫിക് ലാപ്ടോപ്പ് വാങ്ങി നല്കാന് ഫ്ളവേഴ്സ് ഫാമിലി ചാരിറ്റബിള് സൊസൈറ്റിയും ട്വന്റിഫോര് കണക്ടും ചേര്ന്ന് തീരുമാനിച്ചു. സ്വഫ്വാന്റെ നഷ്ടത്തെക്കുറിച്ച് അറിഞ്ഞ ട്വന്റിഫോര് ന്യൂസ് ഒരു ഗ്രാഫിക് ലാപ്ടോപ്പ് വാങ്ങി നൽകി.
ഓണത്തിന് മുന്പ് സഹായമെത്തിക്കുമെന്ന വാക്കുപാലിച്ച് ട്വന്റിഫോര് സെപ്തംബര് 10ന് ലാപ്ടോപ്പ് കൈമാറി. ഇതോടെ സ്വഫ്വാന് തന്റെ തൊഴിൽ വീണ്ടും തുടരാനും ജീവിതം പുനഃസ്ഥാപിക്കാനുമുള്ള അവസരം ലഭിച്ചു. ഈ സഹായം സ്വഫ്വാന്റെ ജീവിതത്തിൽ പുതിയ പ്രതീക്ഷയുടെ കിരണമായി മാറി.
Story Highlights: Twentyfour News and partners provide laptop to graphic designer Swafwan K after landslide destroys his livelihood