സിപിഐഎം ജില്ലാ കമ്മിറ്റിയിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം

Anjana

സിപിഐഎം ജില്ലാ കമ്മിറ്റി യോഗത്തിൽ മുഖ്യമന്ത്രിക്കും ഓഫീസിനുമെതിരെ രൂക്ഷ വിമർശനം ഉയർന്നു. മുഖ്യമന്ത്രിയുടെ ഓഫീസിൽ പാർട്ടി പ്രവർത്തകർക്കും നേതാക്കൾക്കും സാധാരണ ജനങ്ങൾക്കും പ്രവേശന വിലക്കുണ്ടെന്ന് അംഗങ്ങൾ ആരോപിച്ചു. മുൻപ് പാർട്ടി നേതാക്കൾക്ക് മുഖ്യമന്ത്രിയെ കാണാൻ സാധിച്ചിരുന്നെങ്കിലും ഇപ്പോൾ അതിനും കഴിയുന്നില്ല. മൂന്നുമണിക്ക് ശേഷം ജനങ്ങൾക്ക് കാണാനുള്ള അനുവാദവും നിലവിലില്ല.

മാധ്യമങ്ങളോടുള്ള സമീപനത്തെയും യോഗം വിമർശിച്ചു. മാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുന്നതിനെതിരെ ചോദ്യമുയർന്നു. എല്ലാ മാധ്യമങ്ങളും പാർട്ടി വിരുദ്ധരല്ലെന്നും, നേതൃത്വം ഏകപക്ഷീയമായി മാധ്യമങ്ങളെ എതിരാളികളാക്കി മാറ്റിയെന്നും അഭിപ്രായപ്പെട്ടു. മേയർക്ക് അന്ത്യശാസനം നൽകാനും യോഗത്തിൽ തീരുമാനമായി. ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിയിലേക്ക് നയിച്ച കാരണങ്ങളെയും യോഗം വിശകലനം ചെയ്തു. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും പി.എ. മുഹമ്മദ് റിയാസിനുമെതിരെയും വിമർശനം ഉയർന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here