കരൂർ ദുരന്തം: ഹൈക്കോടതിയെ സമീപിക്കാൻ ടിവികെ; വിജയ്ക്കെതിരെ അറസ്റ്റ് ഉടനുണ്ടായേക്കില്ല

നിവ ലേഖകൻ

TVK rally stampede

ചെന്നൈ◾: കരൂരിലെ അപകടവുമായി ബന്ധപ്പെട്ട് നടൻ വിജയ് പൊലീസ് അനുമതി തേടി. അനുമതി ലഭിച്ചാൽ ഉടൻ തന്നെ വിജയ് കരൂരിലെത്തും. അതേസമയം, ദുരന്തത്തിൽ പെട്ടന്നുള്ള അറസ്റ്റ് ഒഴിവാക്കാൻ സർക്കാരുമായി ബന്ധപ്പെട്ട് ചില നീക്കങ്ങൾ നടക്കുന്നതായി സൂചനയുണ്ട്. ഇതിനിടെ, കരൂർ ദുരന്തത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ടിവികെ മദ്രാസ് ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ടിവികെ നേതാക്കളുടെ ഓൺലൈൻ യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനമെടുത്തത്. സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കണമെന്നും ടിവികെ ആവശ്യപ്പെട്ടിട്ടുണ്ട്. ജുഡീഷ്യൽ അന്വേഷണത്തിനുശേഷമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. ഇതുമായി ബന്ധപ്പെട്ട് ടിവികെ നിയമോപദേശം തേടും.

മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയുമാണ് വിജയ് പ്രഖ്യാപിച്ചിട്ടുള്ള ധനസഹായം. സഹായധനം ജീവൻ നഷ്ടമായതിന് പകരമാവില്ലെന്നും എല്ലാ സഹായവും ടിവികെ നൽകുമെന്നും വിജയ് എക്സിൽ കുറിച്ചു. കരൂരിലെ റാലിക്കിടെയുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നടൻ വിജയ് സഹായധനം പ്രഖ്യാപിച്ചു.

അടുത്തയാഴ്ച കോയമ്പത്തൂര്, നീലഗിരി ജില്ലകളിൽ നടത്താനിരുന്ന പര്യടനം വിജയ് നിർത്തിവെച്ചു. ഒക്ടോബർ അഞ്ചിന് വെല്ലൂരും റാണിപേട്ടുമാണ് റാലി തീരുമാനിച്ചിരുന്നത്. ഇനി സംസ്ഥാനത്തെ 31 ഇടങ്ങളിലാണ് വിജയ്യുടെ പര്യടനം ബാക്കിയുള്ളത്.

  കരൂർ ദുരന്തം: അനുശോചനം അറിയിച്ച് പ്രധാനമന്ത്രിയും രാഷ്ട്രപതിയും

വിജയ്യുടെ അറസ്റ്റ് ഉടൻ ഉണ്ടാകാൻ സാധ്യതയില്ല. ദുരന്തവുമായി ബന്ധപ്പെട്ട് വിജയ്യെ തിടുക്കത്തിൽ അറസ്റ്റ് ചെയ്യേണ്ടതില്ലെന്നാണ് സർക്കാരിന്റെ ഇപ്പോഴത്തെ നിലപാട്. കരൂരിൽ നിന്ന് ഇന്നലെ രാത്രിയോടെ മടങ്ങിയ വിജയ് ചെന്നൈയിലെ വീട്ടിൽ തുടരുകയാണ്.

ഇന്ന് തന്നെ ജഡ്ജിയുടെ വസതിയിൽ എത്തി ടിവികെ അപേക്ഷ നൽകിയേക്കും. വിജയ്യുടെ ചെന്നൈയിലെ വീടിന് സിആർപിഎഫ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് ഉൾപ്പെടെയാണ് പര്യടനം നിർത്തിവെച്ചത്.

story_highlight:Actor Vijay seeks police permission to visit Karur following the TVK rally stampede; TVK to approach Madras High Court seeking independent investigation.

Related Posts
കരൂർ ദുരന്തത്തിൽ മരണം 40 ആയി; ടിവികെ ഹൈക്കോടതിയെ സമീപിച്ചു
Karur rally tragedy

കരൂരിലെ ടിവികെ റാലിയിലുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 40 ആയി ഉയർന്നു. സംഭവത്തിൽ Read more

തമിഴക വെട്രിക് കഴകം റാലി ദുരന്തം: 39 മരണം, വിവാഹ സ്വപ്നം ബാക്കിയാക്കി പ്രതിശ്രുത വരനും വധുവും
Karur rally tragedy

കരൂരിൽ തമിഴക വെട്രിക് കഴകം റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 39 പേർ Read more

കരൂർ ദുരന്തം: വിജയിയെ വിമർശിച്ച് മന്ത്രി ശിവൻകുട്ടി, രാഷ്ട്രീയം സിനിമ പോലെ അല്ലെന്ന് മന്ത്രി
Karur tragedy

തമിഴ്നാട് കറൂരിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 39 പേർ മരിച്ച സംഭവത്തിൽ തമിഴക Read more

  കரூரில் വിജയ് റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് 38 മരണം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു
കരൂര് ദുരന്തം: ഗൂഢാലോചനയെന്ന് ടിവികെ, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്
Karur rally tragedy

കരൂരില് വിജയ്യുടെ റാലിക്കിടെ തിക്കിലും തിരക്കിലുംപെട്ട് 40 പേര് മരിച്ച സംഭവത്തില് ഗൂഢാലോചനയുണ്ടെന്ന് Read more

കരൂര് അപകടം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടിവികെ ഹൈക്കോടതിയില്; വിജയ്ക്കെതിരായ അറസ്റ്റ് ഉടൻ വേണ്ടെന്ന് സർക്കാർ
Karur accident

കരൂരിലെ അപകടത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് തമിഴക വെട്രികഴകം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചു. Read more

കരുർ ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 20 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് വിജയ്
Karur rally incident

കരുരിലെ ടിവികെ റാലിക്കിടെ 39 പേർ മരിച്ച സംഭവത്തിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്ക് സഹായം Read more

വിജയ് സംസ്ഥാന പര്യടനം മാറ്റിവെച്ചു; അടുത്തയാഴ്ചയിലെ റാലി റദ്ദാക്കി
Vijay rally cancelled

ടിവികെ നേതാവ് വിജയ് സംസ്ഥാന പര്യടനം തൽക്കാലത്തേക്ക് മാറ്റിവെച്ചു. അടുത്ത ആഴ്ച നടത്താനിരുന്ന Read more

കരൂർ ദുരന്തം: മൂന്ന് ടിവികെ നേതാക്കൾക്കെതിരെ കേസ്
Karur tragedy

തമിഴ്നാട്ടിലെ കരൂരിൽ ടിവികെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 39 പേർ മരിച്ച Read more

  ഡിഎംകെ വാഗ്ദാനങ്ങൾ പാലിച്ചില്ല, രഹസ്യ ഇടപാടുകളെന്ന് വിജയ്
കരൂർ ദുരന്തം: വിജയിയുടെ ചെന്നൈയിലെ വീടിന് കനത്ത സുരക്ഷ
Vijay Chennai Home Security

കരൂരിലെ ടിവികെ റാലിക്കിടെയുണ്ടായ അപകടത്തെ തുടർന്ന് വിജയിയുടെ ചെന്നൈയിലെ വീടിന് കനത്ത സുരക്ഷ Read more

കരൂരിലെ ടിവികെ റാലി ദുരന്തം: നാട്ടുകാരുടെ പ്രതികരണവും വിമർശനവും
TVK rally

കരൂരിലെ ടിവികെ റാലിയിൽ 39 പേർ മരിച്ച സംഭവത്തിൽ നാട്ടുകാരുടെ പ്രതികരണവും വിമർശനവും Read more