ഇന്ത്യയ്ക്ക് ഇറക്കുമതി ചുങ്ക മുന്നറിയിപ്പുമായി ഡൊണാൾഡ് ട്രംപ്

Import Tariffs

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയ്ക്ക് ഇറക്കുമതി ചുങ്കത്തിന്റെ കാര്യത്തിൽ മുന്നറിയിപ്പ് നൽകി. ഇന്ത്യ വലിയ ഇറക്കുമതി ചുങ്കം ചുമത്തുന്നുവെന്ന് ട്രംപ് ആരോപിച്ചു. യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ട്രംപ് ഈ പരാമർശം നടത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഏപ്രിൽ രണ്ട് മുതൽ പരസ്പര പൂരകമായ നികുതി ചുമത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് വലിയ നികുതി ചുമത്തുന്ന രാജ്യങ്ങൾക്ക് മേൽ അതേ നികുതി തന്നെ തിരിച്ചും ഏർപ്പെടുത്തുമെന്ന് ട്രംപ് അറിയിച്ചു. ജോ ബൈഡന്റെ ഭരണകാലത്ത് 21 മില്യൺ ആളുകൾ അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറിയെന്നും ട്രംപ് പറഞ്ഞു.

യുഎസ്- മെക്സിക്കോ അതിർത്തിയിൽ 7 മില്യൺ പേർ അറസ്റ്റിലായി. ട്രംപ് കോൺഗ്രസിനെ അഭിസംബോധന ചെയ്തത് അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ പ്രസംഗങ്ങളിലൊന്നായിരുന്നു. കുടിയേറ്റ പ്രശ്നങ്ങൾ, ലഹരി, ലിംഗമാറ്റം, ഇറക്കുമതിച്ചുങ്കം, യുക്രൈനുമായുള്ള കരാർ, പനാമ കനാൽ ഇടപാട് തുടങ്ങി നിരവധി വിഷയങ്ങൾ ട്രംപ് പരാമർശിച്ചു.

അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുന്നത് തുടരുമെന്ന് ട്രംപ് ആവർത്തിച്ചു. മയക്കുമരുന്ന് മാഫിയകളെ ഭീകരസംഘടനകളായി പ്രഖ്യാപിക്കുമെന്നും കുട്ടികളിലെ ലിംഗമാറ്റം കുറ്റകരമാക്കുന്ന നിയമം പാസാക്കുമെന്നും ട്രംപ് പറഞ്ഞു. ഗ്രീൻലാൻഡ് ഏറ്റെടുക്കാൻ അമേരിക്ക തയ്യാറാകുകയാണെന്നും പനാമ കനാൽ തിരിച്ചെടുക്കുന്നതിനുള്ള നീക്കങ്ങൾ അമേരിക്ക ആരംഭിക്കുകയാണെന്നും ട്രംപ് വ്യക്തമാക്കി.

നികുതിയുമായി ബന്ധപ്പെട്ട് യുഎസ് സമ്പദ് വ്യവസ്ഥ നിലവിൽ ചെറിയ ചില ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്നും ട്രംപ് സമ്മതിച്ചു. യുക്രൈനുമായുള്ള കരാർ അലസിപ്പിരിഞ്ഞതിന് പിന്നാലെ യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി നടത്തിയ മാപ്പപേക്ഷ താൻ അംഗീകരിക്കുന്നതായും ട്രംപ് വ്യക്തമാക്കി. എന്നാൽ വൈകാതെ തന്നെ ആഭ്യന്തര വ്യവസായങ്ങൾക്ക് ഉണർച്ച ലഭിക്കാൻ പോകുകയാണെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

Story Highlights: Donald Trump warned India about import tariffs during his address to the US Congress.

Related Posts
ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം; പരമ്പര സ്വന്തമാക്കി
India vs South Africa

ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 9 വിക്കറ്റിന്റെ തകർപ്പൻ ജയം. യശസ്വി ജയ്സ്വാൾ Read more

ട്രംപിന് ഫിഫയുടെ സമാധാന പുരസ്കാരം
FIFA Peace Prize

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് പ്രഥമ ഫിഫ സമാധാന പുരസ്കാരം. യുദ്ധങ്ങൾ അവസാനിപ്പിക്കുന്നതിനും Read more

ഇന്ത്യ-റഷ്യ ബന്ധം ശക്തിപ്പെടുത്തുന്നതിൽ പുടിന്റെ പങ്ക് വലുതെന്ന് മോദി
India Russia relations

ഇന്ത്യയും റഷ്യയും തമ്മിലുള്ള സൗഹൃദബന്ധം ദൃഢമാണെന്നും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ പങ്ക് Read more

പുടിൻ ഇന്ത്യയിൽ: കനത്ത സുരക്ഷയിൽ രാജ്യം, ഉഭയകക്ഷി ചർച്ചകൾക്ക് സാധ്യത
Putin India Visit

റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ഇന്ത്യാ സന്ദർശനം നാളെ നടക്കും. ദ്വിദിന സന്ദർശനത്തിൽ Read more

ഇന്ത്യ-റഷ്യ ഉച്ചകോടി: പുടിൻ നാളെ ഇന്ത്യയിലെത്തും
India Russia relations

റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ ദ്വിദിന സന്ദർശനത്തിനായി നാളെ ഇന്ത്യയിലെത്തും. ഇരുപത്തിമൂന്നാമത് ഇന്ത്യാ- Read more

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ പാക് ഭീകരർ; 72 ലോഞ്ച് പാഡുകൾ സജീവമാക്കി ബിഎസ്എഫ്
India infiltration attempt

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ പാക് ഭീകരർ തയ്യാറെടുക്കുന്നതായി ബിഎസ്എഫ് അറിയിച്ചു. ഇതിനായി 72 ലോഞ്ച് Read more

രാജ്യം വിടാൻ മഡൂറോയോട് ട്രംപ്; അന്ത്യശാസനം നിരസിച്ച് മഡൂറോ
Maduro Donald Trump

വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയോട് രാജ്യം വിടാൻ ഡൊണാൾഡ് ട്രംപ് അന്ത്യശാസനം നൽകി. Read more

വെനസ്വേലയുടെ വ്യോമമേഖല അടച്ചതായി ട്രംപ്; സൈനിക നീക്കത്തിന് മുന്നൊരുക്കമെന്ന് വിലയിരുത്തൽ
Venezuelan airspace closed

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെനസ്വേലയുടെ വ്യോമമേഖല അടച്ചതായി പ്രഖ്യാപിച്ചു. മയക്കുമരുന്ന് കടത്ത് Read more

ശ്രീലങ്കയ്ക്ക് സഹായവുമായി ഇന്ത്യ;ഓപ്പറേഷൻ സാഗർ ബന്ധു ദൗത്യവുമായി വ്യോമസേനയും നാവികസേനയും
sri lanka aid

ശ്രീലങ്കയിൽ വീശിയടിച്ച ചുഴലിക്കാറ്റിനെ തുടർന്ന് ദുരിതത്തിലായ ജനങ്ങൾക്ക് സഹായവുമായി ഇന്ത്യയുടെ വ്യോമസേനയും നാവികസേനയും Read more

ബൈഡന്റെ 92% എക്സിക്യൂട്ടീവ് ഉത്തരവുകളും റദ്ദാക്കുമെന്ന് ട്രംപ്
executive orders

ജോ ബൈഡൻ ഒപ്പിട്ട 92 ശതമാനം എക്സിക്യൂട്ടീവ് ഉത്തരവുകളും റദ്ദാക്കുമെന്ന് ഡൊണാൾഡ് ട്രംപ്. Read more

Leave a Comment