തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള പ്രതിസന്ധി: നാലാം ദിവസവും പരിഹാരമില്ലാതെ

Anjana

Thiruvananthapuram water crisis

തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള പ്രശ്നം നാലാം ദിവസവും പരിഹരിക്കപ്പെടാതെ തുടരുകയാണ്. മന്ത്രി റോഷി അഗസ്റ്റിൻ വൈകീട്ട് നാലുമണിയോടെ പമ്പിങ് പുനരാരംഭിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നെങ്കിലും അത് പാലിക്കപ്പെട്ടില്ല. ഇതിനെതിരെ പ്രവർത്തകർ മന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തുകയും റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കുടിവെള്ളം മുടക്കിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് വി കെ പ്രശാന്ത് ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു. തിരുവനന്തപുരം കന്യാകുമാരി പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് റെയിൽവേ ട്രാക്കിനു അടിയിൽ കൂടി പോകുന്ന പൈപ്പുകളുടെ അലൈൻമെന്റ് മാറ്റുന്നതിനായി രണ്ട് ദിവസം പമ്പിങ് നിർത്തുമെന്നായിരുന്നു ജല അതോറിറ്റിയുടെ അറിയിപ്പ്. എന്നാൽ നാല് ദിവസമായി നഗരത്തിൽ കുടിവെള്ള പ്രതിസന്ധി തുടരുകയാണ്.

സിഎടി റോഡിലും കുഞ്ചാലുമൂട്ടിലും ശുദ്ധജല വിതരണ പൈപ്പിന്റെ അലൈൻമെന്റ് മാറ്റുന്ന പ്രവർത്തി ഇന്നലെ ഉച്ചയോടെ പൂർത്തിയാക്കിയെങ്കിലും, പമ്പിങ് പുനരാരംഭിച്ചപ്പോൾ ചോർച്ച കണ്ടെത്തിയതോടെ ലൈനിൽ വീണ്ടും അറ്റകുറ്റ പണി പുരോഗമിക്കുകയാണ്. സാങ്കേതികമായ തടസ്സങ്ങൾ മൂലം 40 മണിക്കൂറോളം അധികമായി ചിലവഴിക്കേണ്ടി വന്നതിനാലാണ് രണ്ടു ദിവസം അധികം കുടിവെള്ളം മുടങ്ങിയതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ വിശദീകരിച്ചു.

  ആര്യനാട് ബിവറേജസ് കോർപറേഷനിൽ കവർച്ച: മുപ്പതിനായിരം രൂപയും മദ്യവും കവർന്നു

Story Highlights: Thiruvananthapuram city faces severe water shortage for fourth consecutive day

Related Posts
സംസ്ഥാന സ്കൂൾ കലോത്സവം: തിരുവനന്തപുരം ജില്ലയിലെ എല്ലാ സ്കൂളുകൾക്കും നാളെ അവധി
Kerala School Arts Festival

സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന ദിനത്തിൽ തിരുവനന്തപുരം ജില്ലയിലെ എല്ലാ സ്കൂളുകൾക്കും അവധി Read more

തിരുവനന്തപുരത്ത് വൃദ്ധയെ മുറിയിൽ പൂട്ടിയിട്ട പൊലീസുകാരനും സുഹൃത്തും അറസ്റ്റിൽ
elderly woman locked police Thiruvananthapuram

തിരുവനന്തപുരം പൂവച്ചലിൽ പണം ചോദിച്ചെത്തിയ വൃദ്ധയെ പൊലീസുകാരനും സുഹൃത്തും ചേർന്ന് മുറിക്കുള്ളിൽ പൂട്ടിയിട്ടു. Read more

തിരുവനന്തപുരം പൂവച്ചലിൽ സ്കൂൾ വിദ്യാർഥിക്ക് കുത്തേറ്റു; നാല് പ്രതികൾ കസ്റ്റഡിയിൽ
Thiruvananthapuram school student stabbed

തിരുവനന്തപുരം പൂവച്ചലിൽ സ്കൂൾ വിദ്യാർഥിക്ക് കുത്തേറ്റു. പ്ലസ് ടു വിദ്യാർഥിയായ മുഹമ്മദ് അഫ്സലിനാണ് Read more

  പെരിയ ഇരട്ടക്കൊല: സിപിഐഎം നേതൃത്വത്തിന്റെ പങ്ക് തുറന്നുകാട്ടുന്നതാണ് വിധിയെന്ന് കെ.കെ. രമ
പൊതുമരാമത്ത് വകുപ്പിൽ ക്ഷേമപെൻഷൻ തട്ടിപ്പ്: 31 ജീവനക്കാർ സസ്പെൻഷനിൽ
Kerala welfare pension fraud

പൊതുമരാമത്ത് വകുപ്പിൽ ക്ഷേമപെൻഷൻ തട്ടിപ്പുമായി ബന്ധപ്പെട്ട് 31 ജീവനക്കാരെ സസ്പെൻഡ് ചെയ്തു. മന്ത്രി Read more

63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം: തിരുവനന്തപുരം കലയുടെ തലസ്ഥാനമാകുന്നു
Kerala State School Arts Festival

63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം തിരുവനന്തപുരത്ത് ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം Read more

63-ാമത് സംസ്ഥാന സ്കൂൾ കലോത്സവം തിരുവനന്തപുരത്ത് ആരംഭിച്ചു
Kerala School Kalolsavam

63-ാമത് സംസ്ഥാന സ്കൂൾ കലോത്സവം ഇന്ന് തിരുവനന്തപുരത്ത് തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയൻ Read more

തിരുവനന്തപുരം കഠിനംകുളത്ത് യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച പ്രതി പിടിയിൽ
Thiruvananthapuram rape attempt

തിരുവനന്തപുരം കഠിനംകുളത്ത് ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ Read more

കേരള സ്കൂൾ കലോത്സവം 2025: തലസ്ഥാനം ഉത്സവച്ഛായയിൽ
Kerala School Kalolsavam 2025

കേരള സ്കൂൾ കലോത്സവം 2025-ന് തിരുവനന്തപുരം സജ്ജമായി. സ്വർണക്കപ്പ് തലസ്ഥാനത്ത് എത്തി. നാളെ Read more

  പെരിയ ഇരട്ട കൊലപാതകം: കോടതി വിധിക്കെതിരെ അപ്പീൽ നൽകാൻ കുടുംബങ്ങൾ
മൂന്നു തവണ തെറ്റായ ഉല്‍പ്പന്നം നല്‍കി; ഫ്‌ലിപ്കാര്‍ട്ടിന് 25,000 രൂപ പിഴ
Flipkart wrong product delivery fine

കോട്ടയം സ്വദേശി സി ജി സന്ദീപിന് ഫ്‌ലിപ്കാര്‍ട്ടില്‍ നിന്നും മൂന്ന് തവണ തെറ്റായ Read more

അരിയൂരിൽ മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ
child sexual abuse Kerala

അരിയൂരിലെ ഒരു മില്ലിൽ ജോലി ചെയ്തിരുന്ന ഒഡീഷ സ്വദേശി അശോക് മഞ്ചി (20) Read more

Leave a Comment


Welcome To Niva Daily !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക