ഗര്ഭസ്ഥ ശിശു മരിച്ചതറിയാതെ ഗര്ഭിണിയായ യുവതിയെ മൂന്ന് സര്ക്കാര് ആശുപത്രികളില് നിന്നും തിരിച്ചയച്ചു. പാരിപ്പള്ളി കുളമട സ്വദേശിയായ മിഥുന്റെ ഭാര്യ മീരയെയാണ് തിരിച്ചയച്ചത്.സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷന് നടപടിയെടുത്തു.
മൂന്ന് ആഴ്ചയ്ക്കുള്ളിൽ റിപ്പോര്ട്ട് സമര്പ്പിക്കാന് കൊല്ലം ഡിഎംഒയ്ക്ക് മനുഷ്യാവകാശ കമ്മിഷന് നിര്ദേശം നൽകുകയും ഇന്നലെ തന്നെ കൊല്ലം ഡിഎംഒ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
പരവൂര് നെടുങ്ങോലം രാമറാവു മെമ്മോറിയല് താലൂക്ക് ആശുപത്രി, കൊല്ലം ഗവണ്മെന്റ് വിക്ടോറിയ ആശുപത്രി, തിരുവനന്തപുരം എസ്.എ.ടി ആശുപത്രി തുടങ്ങിയ ഇടങ്ങളിൽ നിന്നുമാണ് ചികിത്സയ്ക്ക് വിധേയമാക്കാതെ ഗര്ഭിണിയായ യുവതിയെ തിരിച്ചയച്ചത്.
തുടർന്ന് 8 മാസം ഗര്ഭിണിയായ യുവതി മരിച്ച് ദിവസങ്ങളായ കുഞ്ഞിനെയായിരുന്നു കൊല്ലം ഗവണ്മെന്റ് മെഡിക്കല് കോളജ് ആശുപത്രിയില് പ്രസവിച്ചത്. കുഞ്ഞിന്റെ മൃതദേഹത്തിന് അഞ്ചോ ആറോ ദിവസത്തെ പഴക്കമുണ്ടായിരുന്നതായും അണുബാധ ഉണ്ടാകാത്തതിനാലാണ് അമ്മയുടെ ജീവന് തിരിച്ചുകിട്ടിയതെന്നും ആശുപത്രി അധികൃതര് വ്യക്തമാക്കി.
Story highlight :Treatment without knowing the fetus is dead.